---
title: "#MERScoronavirus |യുഎഇയിലെ മെർസ് കൊറോണ വൈറസ്; 108 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്, ഒട്ടകങ്ങൾ വൈറസ് വാഹകർ"
english_title: "#MERScoronavirus in #UAE 108 #people #tested #negative #camels are #viruscarriers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133834/merscoronavirus-in-uae-108-people-tested-negative-camels-are-viruscarriers"
published_at: "2023-07-26T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d3e4bde8e_mercevirus.jpg"
keywords: []
---

# #MERScoronavirus |യുഎഇയിലെ മെർസ് കൊറോണ വൈറസ്; 108 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്, ഒട്ടകങ്ങൾ വൈറസ് വാഹകർ

> **Lead Summary:** ** അൽഐൻ:** മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെഴ്സ് കോവ്) ബാധ അൽഐനിലാണ് സ്ഥിരീകരിച്ചത്. രോഗിയുടെ സ്ഥിതി ഗുരുതരമല്ല. സമ്പർക്കത്തിൽ വന്ന 108 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

## Article Content

** അൽഐൻ:** മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെഴ്സ് കോവ്) ബാധ അൽഐനിലാണ് സ്ഥിരീകരിച്ചത്. രോഗിയുടെ സ്ഥിതി ഗുരുതരമല്ല. സമ്പർക്കത്തിൽ വന്ന 108 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

ലോകത്ത് ആയിരത്തോളം പേരുടെ മരണത്തിനു കാരണമായ മെർസ് വൈറസ് 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, രോഗ ബാധിതൻ മൃഗങ്ങളുമായി നേരിട്ടു സമ്പർക്കത്തിൽ വന്നിട്ടില്ലെന്നു കണ്ടെത്തി.

അൽഐനിൽ താമസിക്കുന്ന 28 വയസ്സുള്ള വിദേശ പൗരനു വൈറസ് ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133834/merscoronavirus-in-uae-108-people-tested-negative-camels-are-viruscarriers)