---
title: "#kuwait |അ​ൽ​ജീ​രി​യ​യി​ലെ കാ​ട്ടു​തീ; നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ലും പ​രി​ക്കേ​റ്റ​തി​ലും കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു "
english_title: "#WildfiresinAlgeria #Kuwait #regrets the #killing and #injury of #manypeople"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133845/wildfiresinalgeria-kuwait-regrets-the-killing-and-injury-of-manypeople"
published_at: "2023-07-26T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0db7f0a318_algeriafire.jpg"
keywords: []
---

# #kuwait |അ​ൽ​ജീ​രി​യ​യി​ലെ കാ​ട്ടു​തീ; നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ലും പ​രി​ക്കേ​റ്റ​തി​ലും കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** അ​ൽ​ജീ​രി​യ​യി​ലു​ണ്ടാ​യ കാ​ട്ടു​തീ​യി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ലും പ​രി​ക്കേ​റ്റ​തി​ലും കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. അ​ൽ​ജീ​രി​യ​യോ​ട് കു​വൈ​ത്തി​ന്റെ അ​നു​ഭാ​വ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** അ​ൽ​ജീ​രി​യ​യി​ലു​ണ്ടാ​യ കാ​ട്ടു​തീ​യി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​ലും പ​രി​ക്കേ​റ്റ​തി​ലും കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. അ​ൽ​ജീ​രി​യ​യോ​ട് കു​വൈ​ത്തി​ന്റെ അ​നു​ഭാ​വ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ൽ​ജീ​രി​യ​ൻ ഭ​ര​ണ​നേ​തൃ​ത്വം, സ​ർ​ക്കാ​ർ, ജ​ന​ങ്ങ​ൾ, ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​രോ​ടും മ​ന്ത്രാ​ല​യം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ ചു​രു​ങ്ങി​യ​ത് 34 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 194 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 10 സൈ​നി​ക​രും കൊ​ല്ല​പ്പെ​ടു​ക​യും ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഉ​ണ്ടാ​യി. അ​ഞ്ചു പ്ര​വി​ശ്യ​ക​ളി​ലെ തീ ​അ​ണ​ക്കു​ന്ന​തി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും 11 പ്ര​വി​ശ്യ​ക​ളി​ലെ കാ​ട്ടു​തീ അ​ണ​ക്കാ​ൻ ചൊ​വ്വാ​ഴ്ച​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133845/wildfiresinalgeria-kuwait-regrets-the-killing-and-injury-of-manypeople)