---
title: "#saudi | സംശയാസ്പദമായ ലിങ്കുകൾക്കോ മെസേജുകൾക്കോ പ്രതികരിക്കരുത്; തട്ടിപ്പിനെതിരെ മുന്നറിയിപ്പു നൽകി 'അബ്ഷിർ'"
english_title: "#saudi #Donot #respond #suspicious #links #messages; #'Abshir' #warns #against #fraud"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133919/saudi-donot-respond-suspicious-links-messages-abshir-warns-against-fraud"
published_at: "2023-07-26T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1198d02494_Untitled-1.jpg"
keywords: []
---

# #saudi | സംശയാസ്പദമായ ലിങ്കുകൾക്കോ മെസേജുകൾക്കോ പ്രതികരിക്കരുത്; തട്ടിപ്പിനെതിരെ മുന്നറിയിപ്പു നൽകി 'അബ്ഷിർ'

> **Lead Summary:** **റിയാദ് : **സൗദി മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലായ അബ്ഷിർ അതിന്റെ ഉപയോക്താക്കൾക്ക് തട്ടിപ്പിനെതിരെ മുന്നറിയിപ്പു നൽകി.

## Article Content

**റിയാദ് : **സൗദി മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലായ അബ്ഷിർ അതിന്റെ ഉപയോക്താക്കൾക്ക് തട്ടിപ്പിനെതിരെ മുന്നറിയിപ്പു നൽകി.

വ്യക്തിഗത വിവരങ്ങളും ബാങ്കിങ്‌ പാസ്‌വേഡും നൽകാൻ ആവശ്യപ്പെടുന്ന ഇ-മെയിലുകൾക്കോ മെസേജുകൾക്കോ പണം അടയ്ക്കുന്നതിന് ആവശ്യപ്പെടുന്ന സംശയാസ്പദമായ ലിങ്കുകൾക്കോ പ്രതികരിക്കരുതെന്നും അബ്ഷിർ ഓർമപ്പെടുത്തി.

www.absher.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അബ്ഷിർ ഊന്നിപ്പറഞ്ഞു. Google Play, App Store, AppGallery എന്നിവയിൽ Absher പേഴ്സണൽ ആപ്പും Absher ബിസിനസ് ആപ്പും ലഭ്യമാണ്.

യൂസർ നെയിമും പാസ്‌വേഡുകളും ഒടിപിയും ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ പങ്കിടരുതെന്നും ഡാറ്റ രഹസ്യമായി സൂക്ഷിക്കണമെന്നും തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിനു സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ലോഗിൻ ചെയ്യുകയോ ചെയ്യാതിരിക്കണമെന്നും ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133919/saudi-donot-respond-suspicious-links-messages-abshir-warns-against-fraud)