---
title: "അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍"
english_title: "New rules for marriages and reunions in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13392/new-rules-for-marriages-and-reunions-in-abu-dhabi"
published_at: "2021-11-29T12:00:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4740b66431_kalyanam.jpg"
keywords: []
---

# അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

> **Lead Summary:** **അബുദാബി: **അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി പരിഷ്‌കരിച്ചു.

## Article Content

**അബുദാബി: **അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി പരിഷ്‌കരിച്ചു.

അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് 80 ശതമാനം ആളുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം. ഇവരുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം.

വിവാഹ ഹാളുകളില്‍ 60 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേര്‍ക്കാണ് പങ്കെടുക്കാനാവുക. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 300 പേര്‍ക്കും വീടുകളില്‍ നടത്തുന്ന വിവാഹങ്ങളില്‍ 60 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ കഴിയുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13392/new-rules-for-marriages-and-reunions-in-abu-dhabi)