---
title: "#saudi | പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി"
english_title: "#saudi #Saudi #citizen #executed #killing #father"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133920/saudi-saudi-citizen-executed-killing-father"
published_at: "2023-07-26T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c11a4b2d13d_saudi.jpg"
keywords: []
---

# #saudi | പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **ജിസാൻ : **പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

## Article Content

**ജിസാൻ : **പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ലഹരി മരുന്നിന്റെ ലഹരിയിൽ തന്റെ പിതാവിന്‍റെ കഴുത്തിൽ ഒട്ടേറെ തവണ കഠാര കുത്തിയിറക്കി കൊലപ്പെടുത്തിയ മുഹ്സിൻ ബിൻ ഹവാഷ് അൽ ബസ് വി എന്ന പൗരനാണ് വധശിക്ഷ നൽകിയത്.

പ്രതിക്കെതിരെ ചുമത്തപ്പെട്ട ആരോപണം അന്വേഷണത്തിൽ തെളിയുകയും ഹീനമായ കുറ്റകൃത്യം നടത്തിയതിന് കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.

വധശിക്ഷ നടപ്പാക്കാനുള്ള കോടതിവിധി അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവച്ചതിനെ തുടർന്ന് വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയെ ജിസാനിൽ വധശിക്ഷയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133920/saudi-saudi-citizen-executed-killing-father)