---
title: "#QATAR | പൊലീസ് വേഷത്തിലെത്തി തൊഴിലാളിയിൽ നിന്ന് പണം തട്ടി; രണ്ടു പ്രവാസികളെ നാടുകടത്തും "
english_title: "#QATAR #disguised #himself #policeman #extorted #money #from #worker #Two #expatriates #deported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133927/qatar-disguised-himself-policeman-extorted-money-from-worker-two-expatriates-deported"
published_at: "2023-07-26T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1224dda835_COURT.jpg"
keywords: []
---

# #QATAR | പൊലീസ് വേഷത്തിലെത്തി തൊഴിലാളിയിൽ നിന്ന് പണം തട്ടി; രണ്ടു പ്രവാസികളെ നാടുകടത്തും 

> **Lead Summary:** **ദോഹ : **പൊലീസ് വേഷത്തിലെത്തി തൊഴിലാളിയിൽ നിന്ന് പണം തട്ടിയ രണ്ട് പ്രവാസികളെ ഒരു വർഷം തടവിനും തുടർന്ന് നാടുകടത്താനും ഖത്തർ അപ്പീൽ കോടതിയുടെ ഉത്തരവ്.

## Article Content

**ദോഹ : **പൊലീസ് വേഷത്തിലെത്തി തൊഴിലാളിയിൽ നിന്ന് പണം തട്ടിയ രണ്ട് പ്രവാസികളെ ഒരു വർഷം തടവിനും തുടർന്ന് നാടുകടത്താനും ഖത്തർ അപ്പീൽ കോടതിയുടെ ഉത്തരവ്.

പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് വിധി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് നേരത്തെ മൂന്ന് വർഷത്തെ തടവും നാടുകടത്തലുമാണ് ക്രിമിനൽ കോടതി വിധിച്ചത്.

മൂന്ന് പ്രതികളിൽ രണ്ട് പേരാണ് അപ്പീൽ നൽകിയത്. ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെ താമസ സ്ഥലത്താണ് പൊലീസ് ചമഞ്ഞെത്തി പരിശോധന നടത്തുകയും മുറിയിലുണ്ടായിരുന്ന 11,500 റിയാൽ മോഷ്ടിക്കുകയും ചെയ്തത്.

ലഹരിമരുന്ന് കൈവശമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്ന് തൊഴിലാളികളെ പറഞ്ഞു പറ്റിച്ചാണ് പ്രതികൾ മുറിയിൽ കയറിയത്. മുറിയിലെ സാധനങ്ങൾ അലങ്കോലപ്പെടുത്തുകയും പണം മോഷ്ടിക്കുകയും ചെയ്ത ശേഷമാണ് പ്രതികൾ മടങ്ങിയത്. തൊഴിലാളികൾ ഇക്കാര്യം പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133927/qatar-disguised-himself-policeman-extorted-money-from-worker-two-expatriates-deported)