---
title: "#kuwait | നി​യ​മ​ലം​ഘ​നം; കുവൈത്തിൽ 22 പേ​ർ പി​ടി​യി​ൽ"
english_title: "#Violationoflaw #22 people #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133966/violationoflaw-22-people-arrested-kuwait"
published_at: "2023-07-26T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c145b3953f3_arrest.jpg"
keywords: []
---

# #kuwait | നി​യ​മ​ലം​ഘ​നം; കുവൈത്തിൽ 22 പേ​ർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **സാ​ൽ​മി​യ, സ​ബാ​ഹ് അ​ൽ നാ​സ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 22 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ര​ണ്ട് സാ​ങ്ക​ൽ​പി​ക വ്യാ​ജ ഓ​ഫി​സു​ക​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ത്തു. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **സാ​ൽ​മി​യ, സ​ബാ​ഹ് അ​ൽ നാ​സ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 22 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ര​ണ്ട് സാ​ങ്ക​ൽ​പി​ക വ്യാ​ജ ഓ​ഫി​സു​ക​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ത്തു. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ബാ​ഹ് അ​ൽ നാ​സ​ർ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​മ്പ​ത്, സാ​ൽ​മി​യ​യി​ൽ​നി​ന്ന് 13 എ​ന്നി​ങ്ങ​നെ​യാ​ണ് പി​ടി​യി​ലാ​യ​ത്. താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രും ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133966/violationoflaw-22-people-arrested-kuwait)