---
title: "#saudi | സൗദിയിൽ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു"
english_title: "#Two #soldiers #killed #Saudi #warplane #crash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134003/two-soldiers-killed-saudi-warplane-crash"
published_at: "2023-07-27T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c1bcefbc4d7_saudi.jpg"
keywords: []
---

# #saudi | സൗദിയിൽ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു

> **Lead Summary:** **റിയാദ്:[ **സൗദി അറേബ്യയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. പരിശീലന പറക്കലിനിടെ എഫ് 15 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയര്‍ബേസില്‍ ഉച്ചയ്ക്ക് 2.28നായിരുന്നു അപകടം .

## Article Content

**റിയാദ്:[ **സൗദി അറേബ്യയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. പരിശീലന പറക്കലിനിടെ എഫ് 15 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയര്‍ബേസില്‍ ഉച്ചയ്ക്ക് 2.28നായിരുന്നു അപകടം .

വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ അപകടത്തില്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് . അപകടത്തില്‍ മരിച്ച ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലികി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134003/two-soldiers-killed-saudi-warplane-crash)