---
title: "#qatar |ഇ​ന്ത്യ​യി​ല്‍ വീ​ണ്ടും നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ "
english_title: "#Qatar again with #investment in #India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134087/qatar-again-with-investment-in-india"
published_at: "2023-07-27T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c21588dacd1_reliance.jpg"
keywords: []
---

# #qatar |ഇ​ന്ത്യ​യി​ല്‍ വീ​ണ്ടും നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ 

> **Lead Summary:** **ദോ​ഹ:** ഇ​ന്ത്യ​യി​ല്‍ വീ​ണ്ടും നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. റി​ല​യ​ന്‍സ് റീ​ട്ടെ​യി​ലി​ന്റെ ഓ​ഹ​രി സ്വ​ന്ത​മാ​ക്കാ​ൻ ഖ​ത്ത​ര്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്റ് അ​തോ​റി​റ്റി ത​യാ​റെ​ടു​ക്കു​ന്ന​താ​യി ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 8000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

## Article Content

**ദോ​ഹ:** ഇ​ന്ത്യ​യി​ല്‍ വീ​ണ്ടും നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ഖ​ത്ത​ർ. റി​ല​യ​ന്‍സ് റീ​ട്ടെ​യി​ലി​ന്റെ ഓ​ഹ​രി സ്വ​ന്ത​മാ​ക്കാ​ൻ ഖ​ത്ത​ര്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്റ് അ​തോ​റി​റ്റി ത​യാ​റെ​ടു​ക്കു​ന്ന​താ​യി ഫി​നാ​ൻ​ഷ്യ​ൽ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 8000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റി​ല​യ​ന്‍സ് റീ​ട്ടെ​യി​ല്‍ വെ​ൻ​ചേ​ഴ്സി​ന്റെ ഒ​രു ശ​ത​മാ​നം ഓ​ഹ​രി സ്വ​ന്ത​മാ​ക്കാ​ന്‍ ഖ​ത്ത​ര്‍ ഇ​ന്‍വെ​സ്റ്റ്മെ​ന്റ് അ​തോ​റി​റ്റി ശ്ര​മി​ക്കു​ന്ന​താ​യി വാ​ർ​ത്ത​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ക്യൂ.​ഐ.​എ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ച​ര്‍ച്ച​ക​ള്‍ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഫി​നാ​ന്‍ഷ്യ​ല്‍ ടൈം​സ് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു.

2020ല്‍ ​സൗ​ദി പ​ബ്ലി​ക് ഇ​ന്‍വെ​സ്റ്റ്മെ​ന്റ് ഫ​ണ്ടും റി​ല​യ​ന്‍സ് റീ​ട്ടെ​യി​ലി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു. 2.04 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് സൗ​ദി​യു​ടെ കൈ​വ​ശ​മു​ള്ള​ത്. ഇ​താ​ദ്യ​മാ​യ​ല്ല ക്യൂ.​ഐ.​എ ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ളി​ല്‍ നി​ക്ഷേ​പ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

ജെ​യിം​സ് മ​ര്‍ഡോ​കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ, മാ​ധ്യ​മ സം​രം​ഭ​മാ​യ ബോ​ധി ട്രീ​യി​ല്‍ ഖ​ത്ത​ര്‍ 150 കോ​ടി ഡോ​ള​ര്‍ നി​ക്ഷേ​പം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് പു​റ​മെ ഇ​ന്ത്യ​ന്‍ സ്റ്റാ​ര്‍ട്ട​പ്പു​ക​ളാ​യ സ്വി​ഗ്ഗി​യി​ലും റി​ബ​ല്‍ ഫു​ഡ്സി​ലും എ​ജൂ ആ​പ്ലി​ക്കേ​ഷ​നാ​യ ബൈ​ജൂ​സി​ലും ക്യൂ.​ഐ.​എ​ക്ക് നി​ക്ഷേ​പ​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134087/qatar-again-with-investment-in-india)