---
title: "#Bahrain |മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മം; പ്ര​തി​ക​ൾ​ക്ക്​ 15 വ​ർ​ഷം തടവ്   "
english_title: "#Attempted #drug #trafficking #15years #imprisonment #accused"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134110/attempted-drug-trafficking-15years-imprisonment-accused"
published_at: "2023-07-27T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c22260501d5_arrest.jpg"
keywords: []
---

# #Bahrain |മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മം; പ്ര​തി​ക​ൾ​ക്ക്​ 15 വ​ർ​ഷം തടവ്   

> **Lead Summary:** **മ​നാ​മ: **രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ 15 വ​ർ​ഷം ത​ട​വി​ന്​ നാ​ലാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി. ര​ണ്ട്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പ്ര​തി​ക​ൾ.

## Article Content

**മ​നാ​മ: **രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ 15 വ​ർ​ഷം ത​ട​വി​ന്​ നാ​ലാം ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി. ര​ണ്ട്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പ്ര​തി​ക​ൾ.

വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വു​മു​ദ്ദേ​ശി​ച്ചാ​ണ്​ അ​തി​ർ​ത്തി വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഒ​ന്നാം ​പ്ര​തി എ​യ​ർ​പോ​ർ​ട്ടി​ൽ​വെ​ച്ചാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​പ്പി​ച്ച ല​ഗേ​​​ജു​മാ​യി പി​ടി​യി​ലാ​യ​ത്.

ര​ണ്ടാം പ്ര​തി​ക്കു​വേ​ണ്ടി​യാ​ണ്​ ഇ​വ രാ​ജ്യ​ത്ത്​ എ​ത്തി​ച്ച​തെ​ന്ന്​ പ്ര​തി ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് ര​ണ്ടാം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഓ​രോ​രു​ത്ത​ർ​ക്കും 10,000 ദീ​നാ​ർ വീ​തം പി​ഴ ചു​മ​ത്തി​യ കോ​ട​തി ശി​ക്ഷാ​കാ​ലാ​വ​ധി​ക്കു​ശേ​ഷം തി​രി​കെ വ​രാ​നാ​വാ​ത്ത​വി​ധം നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134110/attempted-drug-trafficking-15years-imprisonment-accused)