---
title: "ഒമിക്രോൺ: രണ്ടു​ രാജ്യങ്ങൾക്കുകൂടി വിലക്കുമായി ഖത്തർ എയർവേസ് "
english_title: "Omicron: Qatar Airways imposes ban on two more countries"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13424/omicron-qatar-airways-imposes-ban-on-two-more-countries"
published_at: "2021-11-29T14:01:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a48fefc3c8f_omi.jpg"
keywords: []
---

# ഒമിക്രോൺ: രണ്ടു​ രാജ്യങ്ങൾക്കുകൂടി വിലക്കുമായി ഖത്തർ എയർവേസ് 

> **Lead Summary:** **ദോഹ: **കോവിഡി​ന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ രണ്ട്​ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സർവീസുകൾക്കുകൂടി ഖത്തർ എയർവേസ്​ താൽക്കാലിക വിലക്കേർപ്പെടുത്തി.

## Article Content

**ദോഹ: **കോവിഡി​ന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ രണ്ട്​ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സർവീസുകൾക്കുകൂടി ഖത്തർ എയർവേസ്​ താൽക്കാലിക വിലക്കേർപ്പെടുത്തി.

അം​ഗോള, സാംബിയ എന്നിവയാണ്​ പുതുതായി പട്ടികയിൽ ഇടംപിടിച്ചത്​. ദക്ഷിണാഫ്രിക്ക, മൊസാംബീക്​, സിംബാബ്​വെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ശനിയാഴ്​ച വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കുള്ള രാജ്യങ്ങളിൽനിന്നും അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന്​ ഖത്തർ എയർവേസ്​ അറിയിച്ചു.

അതേസമയം, നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സാംബിയയിലേക്കും അംഗോളയിലേക്കും ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കായി ഖത്തര്‍ എയർവേസ് സര്‍വിസ് നടത്തും. ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​തതിനു പിന്നാലെ ആറ്​ ആഫ്രിക്കൻ രാജ്യങ്ങളെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം എക്​സപ്​ഷനൽ റെഡ്​ ലിസ്​റ്റ്​ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13424/omicron-qatar-airways-imposes-ban-on-two-more-countries)