---
title: "#saudi | സൗദിയിൽ വന്‍ ലഹരി മരുന്ന് വേട്ട; പിടിയിലായവരിൽ ഇന്ത്യക്കാരനും"
english_title: "#saudi #Huge #drug #hunt #Saudi; #An #Indian #also #among #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134279/saudi-huge-drug-hunt-saudi-an-indian-also-among-arrested"
published_at: "2023-07-27T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2ab76a6b3f_drugs.jpg"
keywords: []
---

# #saudi | സൗദിയിൽ വന്‍ ലഹരി മരുന്ന് വേട്ട; പിടിയിലായവരിൽ ഇന്ത്യക്കാരനും

> **Lead Summary:** **അബഹ : **സൗദിയിൽ വന്‍ ലഹരി മരുന്ന് വേട്ട. പിടിയിലായവരിൽ ഇന്ത്യക്കാരനും.

## Article Content

**അബഹ : **സൗദിയിൽ വന്‍ ലഹരി മരുന്ന് വേട്ട. പിടിയിലായവരിൽ ഇന്ത്യക്കാരനും.

അസീര്‍ പ്രവിശ്യയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ നടത്തിയ മൂന്നു ഓപ്പറേഷനുകളില്‍ 693 കിലോ ഹഷീഷ് പിടികൂടി.

ലഹരി മരുന്ന് ശേഖരങ്ങള്‍ സൂക്ഷിച്ച 10 പേരെ അറസ്റ്റ് ചെയ്തു. പ്രതികളില്‍ അഞ്ചു പേര്‍ നുഴഞ്ഞുകയറ്റക്കാരായ ഇത്യോപ്യക്കാരും ഒരാള്‍ ഇന്ത്യക്കാരനും നാലു പേര്‍ സൗദി പൗരന്മാരുമാണ്.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മര്‍വാന്‍ അല്‍ഹാസിമി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134279/saudi-huge-drug-hunt-saudi-an-indian-also-among-arrested)