---
title: "ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന് വിടചൊല്ലി യുഎഇ "
english_title: "UAE bids farewell to Sheikh Saeed bin Zayed Al Nahyan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134280/uae-bids-farewell-to-sheikh-saeed-bin-zayed-al-nahyan"
published_at: "2023-07-27T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2ac2df0ff9_Untitled-1.jpg"
keywords: []
---

# ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന് വിടചൊല്ലി യുഎഇ 

> **Lead Summary:** **അബുദാബി : ** ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഭൗതികശരീരം കബറടക്കി. സംസ്‌കാര ചടങ്ങുകൾക്ക് അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഒന്നാം പള്ളിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകി.

## Article Content

**അബുദാബി : ** ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഭൗതികശരീരം കബറടക്കി. സംസ്‌കാര ചടങ്ങുകൾക്ക് അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഒന്നാം പള്ളിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകി.

അൽ നഹ്യാൻ കുടുംബത്തിലെ ഷെയ്ഖുമാരും ചട‌ങ്ങുകളിൽ സന്നിഹിതരായിരുന്നു. മരിച്ചയാൾക്ക് സമാധാനവും കാരുണ്യവും നൽകണമെന്നും തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതത്തിന് പ്രതിഫലം നൽകണമെന്നും പ്രാർത്ഥിച്ചു.

ഷെയ്ഖ് മുഹമ്മദ്, മറ്റു ഷെയ്ഖുമാര്‍ക്കൊപ്പം ഷെയ്ഖ് സയീദിന്റെ അന്ത്യവിശ്രമസ്ഥലമായ അബുദാബിയിലെ അൽ ബത്തീൻ കബർ സ്ഥാനിലേയ്ക്ക് പോയി.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പ്രസിഡൻഷ്യൽ കോടതിയാണ് മരണവാർത്ത പുറത്തുവിട്ടത്.

വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അനുശോചിച്ചു.

ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ന്(വ്യാഴം) മുതൽ ഈ മാസം 29 വരെ മൂന്ന് ദിവസത്തേയ്ക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ‌

അബുദാബിയിലെ അൽ മുഷ്‌രിഫ് പാലസിൽ ഇന്ന് വൈകിട്ട് 4.30 മുതൽ 6.30 വരെ അനുശോചനം സ്വീകരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഇന്ന് 6.30 വരെ അനുശോചനം സ്വീകരിക്കും. രാജ്യത്ത് ഇന്ന് മുതൽ 3 ദിവസത്തേയ്ക്ക് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134280/uae-bids-farewell-to-sheikh-saeed-bin-zayed-al-nahyan)