---
title: "#quivaplatform | വർക്ക് പെർമിറ്റ് ഫീസ് അടയ്ക്കുന്നതിനുള്ള പുതിയ സേവനം ലഭ്യമാക്കി ക്വിവ പ്ലാറ്റ്‌ഫോം"
english_title: "#quivaplatform Quiva Platform Launches New Work Permit Fee Payment Service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134283/quivaplatform-quiva-platform-launches-new-work-permit-fee-payment-service"
published_at: "2023-07-27T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c2b8ef39e71_saudi.jpg"
keywords: []
---

# #quivaplatform | വർക്ക് പെർമിറ്റ് ഫീസ് അടയ്ക്കുന്നതിനുള്ള പുതിയ സേവനം ലഭ്യമാക്കി ക്വിവ പ്ലാറ്റ്‌ഫോം

> **Lead Summary:** **ജിദ്ദ : **സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം ക്രെഡിറ്റ് കാർഡുകളിലൂടെയും മദ ഡെബിറ്റ് കാർഡുകളിലൂടെയും വർക്ക് പെർമിറ്റ് ഫീസ് അടയ്ക്കുന്നതിനുള്ള പുതിയ സേവനം ലഭ്യമാക്കി തുടങ്ങി.

## Article Content

**ജിദ്ദ : **സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം ക്രെഡിറ്റ് കാർഡുകളിലൂടെയും മദ ഡെബിറ്റ് കാർഡുകളിലൂടെയും വർക്ക് പെർമിറ്റ് ഫീസ് അടയ്ക്കുന്നതിനുള്ള പുതിയ സേവനം ലഭ്യമാക്കി തുടങ്ങി.

നേരത്തെ വർക്ക് പെർമിറ്റ് ഫീസ് സദാദ് പേയ്‌മെന്റ് സംവിധാനത്തിലൂടെ മാത്രമേ അടയ്ക്കാൻ കഴിയുമായിരുന്നോള്ളൂ. പല സ്ഥാപനങ്ങളുടെയും സാമ്പത്തിക വർഷം ഹിജ്‌റി വർഷത്തിന്റെ തുടക്കത്തിൽ സംഭവിക്കുന്നതിനാൽ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ സേവനം.

സാമ്പത്തിക വർഷത്തേക്കുള്ള വർക്ക് പെർമിറ്റ് ഫീസിന്റെ ഡാറ്റ ആഴ്‌ചയിൽ അപ്‌ഡേറ്റ് ചെയ്‌തുവരുന്നു എന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് സേവന പോർട്ടലിലെ സ്ഥാപനങ്ങളുടെ അപ്‌ഡേറ്റുമായി ചേർന്നാണെന്നും ക്വിവ പ്ലാറ്റ്‌ഫോം റിപോർട്ട് ചെയ്തു.

2023 നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിൽ അവസാനിച്ച തൊഴിലാളികളുടെ കരാറിന്റെ 50 ശതമാനം രേഖപ്പെടുത്തുന്നത് പാലിക്കാത്ത സ്ഥാപനങ്ങൾക്കായുള്ള ചില ഇലക്ട്രോണിക് സേവനങ്ങൾ പ്ലാറ്റ്ഫോം നിർത്താൻ തുടങ്ങി.

ഈ സസ്പെൻഡ് ചെയ്ത സേവനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തൽക്ഷണ വീസ, സേവനങ്ങളുടെ കൈമാറ്റം, തൊഴിൽ മാറ്റാനുള്ള അഭ്യർത്ഥനകൾ എന്നിവയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134283/quivaplatform-quiva-platform-launches-new-work-permit-fee-payment-service)