---
title: "#saudi | ഉം​റ സേ​വ​നം; സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​ തു​ട​ങ്ങി"
english_title: "#Umrah #service #Saudi Ministry #HajjUmrah #starts  #accepting #applications #licenses"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134324/umrah-service-saudi-ministry-hajjumrah-starts-accepting-applications-licenses"
published_at: "2023-07-28T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34892eca8f_saudi.jpg"
keywords: []
---

# #saudi | ഉം​റ സേ​വ​നം; സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​ തു​ട​ങ്ങി

> **Lead Summary:** **റി​യാ​ദ്**: **[ ** ഉം​റ സേ​വ​ന​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. ഉം​റ സ​ർ​വി​സ് ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തീ​ർ​ഥാ​ട​ക സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ലൈ​സ​ൻ​സു​ക​ൾ ‘സ​മ​ഗ്ര ഉം​റ സം​ഘാ​ട​ക​ൻ’ എ​ന്ന പ​ദ​വി​യി​ൽ ഈ ​വ​ർ​ഷം മു​ഴു​വ​നും ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**റി​യാ​ദ്**: **[ ** ഉം​റ സേ​വ​ന​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. ഉം​റ സ​ർ​വി​സ് ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തീ​ർ​ഥാ​ട​ക സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ലൈ​സ​ൻ​സു​ക​ൾ ‘സ​മ​ഗ്ര ഉം​റ സം​ഘാ​ട​ക​ൻ’ എ​ന്ന പ​ദ​വി​യി​ൽ ഈ ​വ​ർ​ഷം മു​ഴു​വ​നും ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ഞ്ചു വ​ർ​ഷ​മാ​യി​രി​ക്കും ലൈ​സ​ൻ​സി​​ന്‍റെ പ​ര​മാ​വ​ധ കാ​ല​യ​ള​വ്. എന്നാൽ ഇ​തി​നാ​യി മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. യാ​ത്ര, താ​മ​സം തു​ട​ങ്ങി​യ​വ​യി​ൽ സ​മ​ഗ്ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ശേ​ഷി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മാ​ണ് മ​ന്ത്രാ​ല​യം ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ക. തീ​ർ​ഥാ​ട​ക​ർ രാ​ജ്യ​ത്തെ​ത്തു​ന്ന​ത് മു​ത​ൽ വി​ട​വാ​ങ്ങ​ൽ വ​രെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ക​മ്പ​നി​ക​ൾ പ്രാ​പ്ത​മാ​യി​രി​ക്ക​ണമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134324/umrah-service-saudi-ministry-hajjumrah-starts-accepting-applications-licenses)