ആ​ശ​ങ്കകള്‍​ക്കി​ടെ വി​മാ​ന​നി​ര​ക്കും ഉ​യ​ർ​ന്നു; പ്രതിസന്ധിയില്‍ പ്രവാസികള്‍

ആ​ശ​ങ്കകള്‍​ക്കി​ടെ വി​മാ​ന​നി​ര​ക്കും ഉ​യ​ർ​ന്നു; പ്രതിസന്ധിയില്‍ പ്രവാസികള്‍
Nov 29, 2021 02:53 PM | By Kavya N

മ​സ്ക​ത്ത്: കൊ​റോ​ണ വൈ​റ​സി​ന്റെ പു​തി​യ വ​ക​ഭേ​ദം ലോ​ക​ത്ത് ആ​ശ​ങ്ക പ​ര​ത്തു​ന്ന​തി​നി​ടെ കേ​ര​ള​ത്തി​ലേ​ക്ക് ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സെ​ന്ന ഓമ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് പോ​ലും ഈടാ​ക്കു​ന്ന​ത് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ. വെ​ക്കേ​ഷ​ന് ഇന്ത്യ​ൻ സ്​​കൂ​ളു​ക​ൾ അ​ട​ക്കാ​നി​രി​ക്കെ നി​ര​വ​ധി പേ​ർ യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങുേ​മ്പാ​ഴാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ന​ട​ത്തു​ന്ന​ത്.

ഇ​തോ​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ഒ​മാ​ൻ എ​യ​റും ത​മ്മി​ൽ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ വ​ലി​യ അ​ന്ത​രം ഇ​ല്ലാ​താ​യി. ഡി​സം​ബ​ർ ര​ണ്ടാം​വാ​രം മു​ത​ൽ ജ​നു​വ​രി മൂ​ന്നാം​വാ​ര​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ പോ​യി വ​രാ​ൻ ടി​ക്ക​റ്റ് നി​ര​ക്ക് മാ​ത്രം ചു​രു​ങ്ങി​യ​ത് 275 റി​യാ​ലെ​ങ്കി​ലും വേ​ണ്ടി​വ​രും.

ഡി​സം​ബ​ർ ആ​ദ്യം മു​ത​ൽ​ത​ന്നെ മ​സ്ക​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ 100 റി​യാ​ൽ ക​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ജ​നു​വ​രി ആ​ദ്യ വാ​ര​ത്തി​ലെ ചി​ല ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ വ​ൺ​വേ​ക്ക് 215 റി​യാ​ൽ വ​രെ എ​ത്തു​ന്നു​ണ്ട്.മ​സ്ക​ത്ത്-​കോ​ഴി​ക്കോ​ട്-​മ​സ്ക​ത്ത് െസ​ക്ട​റി​ൽ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു.

സ​ലാം എ​യ​റി​ന്റെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​യാ​ൻ കാ​ര​ണം. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് ചി​ല ദി​വ​സ​ങ്ങ​ളി​ൽ 70 റി​യാ​ലി​ന് വ​രെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഡി​സം​ബ​ർ 15നുേ​ശ​ഷം സ​ലാം എ​യ​ർ കേ​ര​ള സെ​ക്ട​റിേ​ല​ക്ക് ടി​ക്ക​റ്റു​ക​ൾ ബു​ക്കി​ങ് ന​ട​ത്തു​ന്ന​ത് നി​ർ​ത്തി​വെ​ച്ച​തോ​ടെ ഈ ​ആ​ശ്വാ​സ​വും നി​ല​ച്ചു.

ഇ​തോ​ടെ കോഴി​ക്കോ​ടേ​ക്കും ഇ​വി​ടെ​നി​ന്നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െൻറ നി​ര​ക്കു​ക​ളും കു​ത്ത​നെ ഉ​യ​ർ​ന്നു. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ടേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സിെൻറ ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ അ​ധി​ക ദി​വ​സ​ങ്ങ​ളി​ലും 106 റി​യാ​ലാ​ണ്. ഡി​സം​ബ​ർ അ​വ​സാ​നം മാ​ത്ര​മാ​ണ് 85 റി​യാ​ലാ​യി കു​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട്ട്​ നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് 134 മു​ത​ൽ 215 റി​യാ​ൽ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. ജ​നു​വ​രി അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ൽ 215 റി​യാ​ൽ നി​ര​ക്കാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ​നി​ന്ന്​ ജ​നു​വ​രി മൂ​ന്നി​ന് മ​സ്ക​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രി​ൽ​നി​ന്ന്​ 229 റി​യാ​ലാ​ണ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ​നി​ന്ന് ജ​നു​വ​രി 21ന് ​ശേ​ഷ​മാ​ണ് നി​ര​ക്കു​ക​ൾ 177 റി​യാ​ലി​ലെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ണ്ണൂ​രി​ൽ​നി​ന്നും മ​സ്ക​ത്തി​ലേ​ക്ക് ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ 188 റി​യാ​ലാ​ണ് നി​ര​ക്ക്. മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഡി​സം​ബ​ർ അ​വ​സാ​നം വ​രെ 100 റി​യാ​ലി​ൽ കൂ​ടു​ത​ൽ​ത​ന്നെ​യാ​ണ് നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്നു​ത​ന്നെ നി​ൽ​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ പ​ല​രും നാ​ട്ടി​ൽ പോ​വാ​ൻ മ​ടി​ക്കു​ക​യാ​ണ്. കു​റ​ഞ്ഞ ശ​മ്പ​ള​ക്കാ​രാ​യ ഇ​വ​രി​ൽ ചി​ല​ർ വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടി​ൽ പോവാ​ത്ത​വ​രാ​ണ്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രി​ൽ പ​ല​രും. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് അ​നു​വാ​ദം ല​ഭി​ക്കു​മെ​ന്നും അ​തു​വ​ഴി ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​റ​യു​മെ​ന്നും പ​ല​രും കാ​ത്തി​രു​ന്നെ​ങ്കി​ലും പു​തി​യ വ​ക​ഭേ​ദം ഭീ​തി പ​ര​ത്തി​യ​തോ​ടെ ആ ​പ്ര​തീ​ക്ഷ​യും അ​വ​സാ​നി​ച്ചി​ട്ടു​ണ്ട്.

Air fares for those skeptics have also gone up

Next TV

Related Stories
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
#Airfare | ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​നവ്; സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

Oct 31, 2023 07:06 PM

#Airfare | ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​നവ്; സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ ഉ​ന്ന​യി​ക്കാ​ത്ത​ത്​ പ​രാ​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​​ന്ദ്ര​ന്‍റെ...

Read More >>
Top Stories