---
title: "#oman | ന്യൂ​ന​മ​ർ​ദം; മ​സ്ക​ത്തിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രുമെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം"
english_title: "#Lowpressure #Weather # forecast #predicts  #rain #continue #Muscat "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134391/lowpressure-weather-forecast-predicts-rain-continue-muscat"
published_at: "2023-07-28T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c37166c0fe5_oman.jpg"
keywords: []
---

# #oman | ന്യൂ​ന​മ​ർ​ദം; മ​സ്ക​ത്തിലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രുമെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

> **Lead Summary:** **മ​സ്ക​ത്ത്​**:[ ]**[** ന്യൂ​ന​മ​ർ​ദ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ന്‍ ശ​ര്‍ഖി​യ, അ​ല്‍ വു​സ്ത, ദോ​ഫാ​ര്‍ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലും ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ​ര്‍വ​ത​നി​ര​യു​ടെ സ​മീ​പ​ത്തു​മാ​കും ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ക എന്നും കേന്ദ്രം പറഞ്ഞു.കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 83 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും . എന്നാൽ പൊ​ടി ഉ​യ​രു​ന്ന​തി​നാ​ൽ ദൂ​ര​ക്കാ​ഴ്ച​യെ​യും ബാ​ധി​ച്ചേ​ക്കും.

## Article Content

**മ​സ്ക​ത്ത്​**:[ ]**[** ന്യൂ​ന​മ​ർ​ദ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. തെ​ക്ക​ന്‍ ശ​ര്‍ഖി​യ, അ​ല്‍ വു​സ്ത, ദോ​ഫാ​ര്‍ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലും ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ​ര്‍വ​ത​നി​ര​യു​ടെ സ​മീ​പ​ത്തു​മാ​കും ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ക എന്നും കേന്ദ്രം പറഞ്ഞു.കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 27 മു​ത​ൽ 83 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും . എന്നാൽ പൊ​ടി ഉ​യ​രു​ന്ന​തി​നാ​ൽ ദൂ​ര​ക്കാ​ഴ്ച​യെ​യും ബാ​ധി​ച്ചേ​ക്കും.

വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നീ​ന്താ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഒപ്പം പൊ​തു​സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കു​ട്ടി​ക​ൾ വാ​ദി​ക​ളി​ൽ എ​ത്താ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ സ​മ​യം ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി  സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ല​ഭി​ച്ച​ത്​​. സ​ഹം, ഇ​ബ്രി, ബ​ഹ്‌​ല, നി​സ്‌​വ, മു​ദൈ​ബി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഭേ​ദ​പ്പെ​ട്ട മ​ഴ കി​ട്ടി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134391/lowpressure-weather-forecast-predicts-rain-continue-muscat)