---
title: "#saudi | ലഹരിമരുന്ന് കൈവശം വച്ച കേസ് ; പ്രതിക്ക് 15 വർഷം തടവ് "
english_title: "#Saudi #punished #possession #intoxicating #drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134486/saudi-punished-possession-intoxicating-drugs"
published_at: "2023-07-28T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3ce0b3275b_court.jpg"
keywords: []
---

# #saudi | ലഹരിമരുന്ന് കൈവശം വച്ച കേസ് ; പ്രതിക്ക് 15 വർഷം തടവ് 

> **Lead Summary:** **ജിദ്ദ: ** ജിദ്ദയിൽ ലഹരിമരുന്ന് കൈവശം വെച്ച കുറ്റത്തിന് സൗദി പൗരനെ ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക ഉറവിടം വെളിപ്പെടുത്തി. ഇയാളുടെ വസതിയിൽ നിന്ന് എട്ട് ചാക്ക് ലഹരിമരുന്നും മറ്റ് സാമഗ്രികളും കണ്ടെത്തി. പ്രതിയെ 15 വർഷത്തേക്ക് തടവിലാക്കാനും സമാനമായ കാലയളവിലേക്ക് യാത്ര ചെയ്യുന്നത് തടയാനും വിധി പുറപ്പെടുവിച്ചു.

## Article Content

**ജിദ്ദ: ** ജിദ്ദയിൽ ലഹരിമരുന്ന് കൈവശം വെച്ച കുറ്റത്തിന് സൗദി പൗരനെ ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക ഉറവിടം വെളിപ്പെടുത്തി. ഇയാളുടെ വസതിയിൽ നിന്ന് എട്ട് ചാക്ക് ലഹരിമരുന്നും മറ്റ് സാമഗ്രികളും കണ്ടെത്തി. പ്രതിയെ 15 വർഷത്തേക്ക് തടവിലാക്കാനും സമാനമായ കാലയളവിലേക്ക് യാത്ര ചെയ്യുന്നത് തടയാനും വിധി പുറപ്പെടുവിച്ചു.

ജിദ്ദ ഗവർണറേറ്റിൽ ഇതിനായി തയാറാക്കിയ അപ്പാർട്ട്‌മെന്റിൽ ഇയാൾ ലഹരി മരുന്ന് സൂക്ഷിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ലഹരിമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങളും, പാക്കിങ്ങിനായുള്ള ഒഴിഞ്ഞ ബാഗുകളും കണ്ടെത്തി.

ലഹരി മരുന്ന് കേസുകളിൽ പ്രതികളായവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുന്നത് തുടരുകയാണെന്നും സുരക്ഷയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ഈ ഗുരുതരമായ വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി കുറ്റവാളികൾക്കെതിരെ ശിക്ഷാനടപടികൾ ആവശ്യപ്പെടുന്നുണ്ടെന്നും പ്രോസിക്യൂഷൻ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134486/saudi-punished-possession-intoxicating-drugs)