---
title: "kuwait |നി​യ​മ​ലം​ഘ​നം; കുവൈത്തിൽ 68 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ"
english_title: "#Violationoflaw #68expatriates #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134488/violationoflaw-68expatriates-arrested-kuwait"
published_at: "2023-07-28T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3cf5566471_kuwait.jpg"
keywords: []
---

# kuwait |നി​യ​മ​ലം​ഘ​നം; കുവൈത്തിൽ 68 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:**[ ]**[**[ ]കുവൈത്തിൽ താ​മ​സ​നി​യ​മ​ങ്ങ​ളും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് 68 പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി:**[ ]**[**[ ]കുവൈത്തിൽ താ​മ​സ​നി​യ​മ​ങ്ങ​ളും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് 68 പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ്യ​ക്തി​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ജ​ലീ​ബ് അ​ൽ ഷു​യൂ​ഖ്, ഫ​ർ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കേ​സു​ക​ൾ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റാ​ഖ മേ​ഖ​ല​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​റ​ബ് പൗ​ര​നാ​യ ഒ​രു യാ​ച​ക​നെ​യും സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടിയിരുന്നു . റെ​സി​ഡ​ൻ​സി ലം​ഘ​ന​ങ്ങ​ൾ​ക്കും ഭി​ക്ഷാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​നും സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാൻ താ​മ​സ​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും അ​ധി​കൃ​ത​ർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134488/violationoflaw-68expatriates-arrested-kuwait)