---
title: "യുഎഇയില്‍ ഡിസംബര്‍ മാസത്തിലെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു"
english_title: "UAE announces new fuel prices for December"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13452/uae-announces-new-fuel-prices-for-december"
published_at: "2021-11-29T15:45:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4a8771b52a_fuel.jpg"
keywords: []
---

# യുഎഇയില്‍ ഡിസംബര്‍ മാസത്തിലെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയില്‍ ഡിസംബര്‍ മാസത്തിലെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ധന വിലനിര്‍ണയ സമിതി തിങ്കളാഴ്ചയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ പെട്രോളിന് ലിറ്ററിന് മൂന്ന് ഫില്‍സും ഡീസലിന് നാല് ഫില്‍സും കുറയും.

## Article Content

**അബുദാബി: **യുഎഇയില്‍ ഡിസംബര്‍ മാസത്തിലെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ധന വിലനിര്‍ണയ സമിതി തിങ്കളാഴ്ചയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ പെട്രോളിന് ലിറ്ററിന് മൂന്ന് ഫില്‍സും ഡീസലിന് നാല് ഫില്‍സും കുറയും.

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമായിരിക്കും ഡിസംബര്‍ ഒന്നു മുതലുള്ള നിരക്ക്. നവംബറില്‍ ഇത് 2.80 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95പെട്രോളിന് ലിറ്ററിന് 2.66ദിര്‍ഹമാണ് പുതിയ നിരക്ക്. നവംബറില്‍ 2.69 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ഒരു ലിറ്ററിന് 2.58 ദിര്‍ഹമാണ് പുതിയ വില. നംവബറില്‍ ഇത് 2.61 ദിര്‍ഹമായിരുന്നു.

ഡീസലിന് ലിറ്ററിന് 2.77ദിര്‍ഹമാണ് പുതിയ വില. നവംബറില്‍ 2.81 ദിര്‍ഹമായിരുന്നു. രാജ്യാന്തര വിപണിയിലെ എണ്ണവില അനുസരിച്ച് എല്ലാ മാസവും യോഗം ചേര്‍ന്നാണ് ഇന്ധന വില നിശ്ചയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13452/uae-announces-new-fuel-prices-for-december)