---
title: "#uae | വേനൽക്യാമ്പുകൾ ഉല്ലാസദിനങ്ങളാക്കി യു.എ.ഇ.യിൽ കുട്ടികൾ"
english_title: "#Children #UAE # summer #camps #fun"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134535/children-uae-summer-camps-fun"
published_at: "2023-07-28T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3f5cca81c8_uae.jpg"
keywords: []
---

# #uae | വേനൽക്യാമ്പുകൾ ഉല്ലാസദിനങ്ങളാക്കി യു.എ.ഇ.യിൽ കുട്ടികൾ

> **Lead Summary:** **ഷാർജ :** **[** വേനൽക്യാമ്പുകൾ ഉല്ലാസദിനങ്ങളാക്കി യു.എ.ഇ.യിൽ കുട്ടികൾ. അവധിക്ക്‌ നാട്ടിൽപ്പോകാത്ത കുട്ടികളാണ് വേനൽ ക്യാമ്പുകൾ ഉല്ലാസഭരിതമാക്കുന്നത് . അവധിക്ക്‌ നാട്ടിലെത്തിയാൽ കുട്ടികൾക്ക് നീന്തൽപഠിക്കാനോ നീന്താൻ അവസരമോ കുറവാണ്.

## Article Content

**ഷാർജ :** **[** വേനൽക്യാമ്പുകൾ ഉല്ലാസദിനങ്ങളാക്കി യു.എ.ഇ.യിൽ കുട്ടികൾ. അവധിക്ക്‌ നാട്ടിൽപ്പോകാത്ത കുട്ടികളാണ് വേനൽ ക്യാമ്പുകൾ ഉല്ലാസഭരിതമാക്കുന്നത് . അവധിക്ക്‌ നാട്ടിലെത്തിയാൽ കുട്ടികൾക്ക് നീന്തൽപഠിക്കാനോ നീന്താൻ അവസരമോ കുറവാണ്.

എന്നാൽ യു.എ.ഇ.യിലെ ക്യാമ്പുകളിൽ നീന്തൽ എളുപ്പം പഠിക്കാൻ കുട്ടികൾക്ക് അവസരമുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. അബുദാബി, ഷാർജ എന്നിവിടങ്ങളിലാണ് വേനൽ ക്യാമ്പുകൾ കൂടുതലുമുള്ളത്.

ക്യാമ്പുകൾക്ക് മലയാളി കൂട്ടായ്മകളാണ് നേതൃത്വം കൊടുക്കുന്നത്. ക്യാമ്പുകളിൽ മലയാളി കുട്ടികൾ മാത്രമല്ല പാകിസ്താൻ, ഫിലിപ്പീൻസ് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള കുട്ടികളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134535/children-uae-summer-camps-fun)