---
title: "#kuwait | കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു "
english_title: "#kuwait #death #kozhikkode "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134574/kuwait-death-kozhikkode"
published_at: "2023-07-29T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c476d55688b_kuwaitdeath.jpg"
keywords: []
---

# #kuwait | കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ൻ ജീ​വ​ന​ക്കാ​ര​നും കോ​ഴി​ക്കോ​ട് കാ​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​യ മൊ​യ്തീ​ൻ മൗ​ല​വി നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​നാ​ളാ​യി കു​വൈ​ത്ത് പ്ര​വാ​സി​യാ​ണ്. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖം കാ​ര​ണം കു​വൈ​ത്ത് അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ൻ ജീ​വ​ന​ക്കാ​ര​നും കോ​ഴി​ക്കോ​ട് കാ​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​യ മൊ​യ്തീ​ൻ മൗ​ല​വി നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​നാ​ളാ​യി കു​വൈ​ത്ത് പ്ര​വാ​സി​യാ​ണ്. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖം കാ​ര​ണം കു​വൈ​ത്ത് അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

30 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലെ മ​ത സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മ​സ്ജി​ദ് ഫ​ലാ​ഹ് അ​ൽ മു​ഫി​ലി​ഹ്‌ പ​ള്ളി​യി​ൽ യു​ദ്ധ​ത്തി​നു മു​മ്പ് മു​അ​ദ്ദി​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കാ​ന്ത​പു​രം കു​ഴി​യി​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ​യും ആ​മി​ന​യു​ടെ​യും മൂ​ന്നാ​മ​ത്തെ മ​ക​നാ​ണ്.

ഭാ​ര്യ: പു​ല്ലൂ​രാം​പാ​റ കി​ളി​യ​ൻ​തൊ​ടി​യി​ൽ ഷ​ക്കീ​ല. മ​ക്ക​ൾ: ഡോ. ​അ​സ്മ മൊ​യ്തീ​ൻ (അ​ദാ​ൻ ഹോ​സ്പി​റ്റ​ൽ കു​വൈ​ത്ത്), എ​ൻ​ജി. അ​ന​സ് മൊ​യ്തീ​ൻ (കു​വൈ​ത്ത് വെ​ൽ ഡ്രി​ല്ലി​ങ് ക​മ്പ​നി), അ​യൂ​ബ് മൊ​യ്തീ​ൻ.

മ​രു​മ​ക​ൻ: റ​സ്ദാ​ൻ സ​ഹ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ ഖാ​ദ​ർ, മൂ​സ, മു​ഹ​മ്മ​ദ്, ഫാ​ത്തി​മ, ആ​യി​ഷ, ഖ​ദീ​ജ. മ​യ്യി​ത്ത് കു​വൈ​ത്തി​ൽ ഖ​ബ​റ​ട​ക്കി. മൊ​യ്തീ​ൻ മൗ​ല​വി ഖു​ർ​ആ​ൻ പ​ഠ​ന​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യം

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134574/kuwait-death-kozhikkode)