---
title: "#kuwait| കു​വൈ​ത്ത് ജ​യി​ലി​ൽ ഉള്ളത് 446 ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ"
english_title: "# 446 #Indian #prisoners #Kuwait #Jail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134578/446-indian-prisoners-kuwait-jail"
published_at: "2023-07-29T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c47cf14fa90_kuwait.jpg"
keywords: []
---

# #kuwait| കു​വൈ​ത്ത് ജ​യി​ലി​ൽ ഉള്ളത് 446 ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ കു​വൈ​ത്തി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്​ 446 ഇ​ന്ത്യ​ക്കാ​ർ. ല​ഹ​രി​ക്ക​ട​ത്ത്, കൊ​ല​പാ​ത​കം, മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ദീ​ർ​ഘ​നാ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ബ്ല​ഡ് മ​ണി ന​ൽ​കി മാ​പ്പു​നേ​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​വ​സാ​ന നി​മി​ഷം വ​ധ​ശി​ക്ഷ മാ​റ്റി​വെ​ച്ച​ത്. വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി .

## Article Content

**കു​വൈ​ത്ത് സി​റ്റി: [**വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ കു​വൈ​ത്തി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്​ 446 ഇ​ന്ത്യ​ക്കാ​ർ. ല​ഹ​രി​ക്ക​ട​ത്ത്, കൊ​ല​പാ​ത​കം, മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ദീ​ർ​ഘ​നാ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കൊ​ല്ല​പ്പെ​ട്ട ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​നി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ബ്ല​ഡ് മ​ണി ന​ൽ​കി മാ​പ്പു​നേ​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​വ​സാ​ന നി​മി​ഷം വ​ധ​ശി​ക്ഷ മാ​റ്റി​വെ​ച്ച​ത്. വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി .

ത​ട​വു​കാ​രെ കൈ​മാ​റ്റം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യും കു​വൈ​ത്തും ധാ​ര​ണ​യി​ൽ എ​ത്തി​. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് 250 ഇ​ന്ത്യ​ൻ ത​ട​വു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ ത​ട​വു​കാ​ർ​ക്ക് ശി​ക്ഷ കാ​ലാ​വ​ധി ഇ​ന്ത്യ​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഇ​ത് പൂ​ർ​ണ​മാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ആ​കെ 8,330 ഇ​ന്ത്യ​ക്കാ​രാ​ണ്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന​തെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ത​ട​വു​കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്​ തു​ട​ങ്ങി​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​ണു​ള്ള​ത്. പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ 4,630 ഇ​ന്ത്യ​ൻ ത​ട​വു​കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 1,611 ത​ട​വു​കാ​രു​ള്ള യു.​എ.​ഇ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ. സൗ​ദി അ​റേ​ബ്യ​യി​ൽ 1,461 ഇ​ന്ത്യ​ൻ ത​ട​വു​കാ​രു​ണ്ട്, ഖ​ത്ത​റി​ൽ 696, ഒ​മാ​നി​ൽ​ 139 ഇ​ന്ത്യ​ക്കാ​രും ത​ട​വു​കാ​രാ​യു​ണ്ട്.

ഹോ​ങ്കോ​ങ്, യു.​എ.​ഇ, യു.​കെ, റ​ഷ്യ, ഇ​റാ​ൻ, ഖ​ത്ത​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ 31 രാ​ജ്യ​ങ്ങ​ളു​മാ​യി 2018 വ​രെ ശി​ക്ഷ വി​ധി​യു​ള്ള​വ​രെ കൈ​മാ​റു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഇ​ന്ത്യ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ​ൻ ത​ട​വു​കാ​രു​ടെ സു​ര​ക്ഷ, ക്ഷേ​മം എ​ന്നി​വ​ക്ക്​ ​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134578/446-indian-prisoners-kuwait-jail)