---
title: "#ajmanpolice |വേനൽച്ചൂടിൽ തൊഴിലാളികൾക്ക്​ ആശ്വാസമായി അജ്​മാൻ പൊലീസ് "
english_title: "#Ajmanpolice is a #relief to the #workers in the #summerheat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134656/ajmanpolice-is-a-relief-to-the-workers-in-the-summerheat"
published_at: "2023-07-29T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4b984da018_ajmanpolice.jpg"
keywords: []
---

# #ajmanpolice |വേനൽച്ചൂടിൽ തൊഴിലാളികൾക്ക്​ ആശ്വാസമായി അജ്​മാൻ പൊലീസ് 

> **Lead Summary:** **അ​ജ്​​മാ​ൻ: **ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​നെ അ​വ​ഗ​ണി​ച്ച്​ പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​ക​യാ​ണ്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. എ​മി​റേ​റ്റി​ൽ ജോ​ലി​​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വും ത​ണു​ത്ത പാ​നീ​യ​ങ്ങ​ളും വി​ത​ര​ണം​ചെ​യ്യു​ന്ന സം​രം​ഭ​ത്തി​ന്​ അ​ജ്​​മാ​ൻ പൊ​ലീ​സ് തു​ട​ക്ക​മി​ട്ടു.

## Article Content

**അ​ജ്​​മാ​ൻ: **ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​നെ അ​വ​ഗ​ണി​ച്ച്​ പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​ക​യാ​ണ്​ അ​ജ്​​മാ​ൻ പൊ​ലീ​സ്. എ​മി​റേ​റ്റി​ൽ ജോ​ലി​​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഭ​ക്ഷ​ണ​വും ത​ണു​ത്ത പാ​നീ​യ​ങ്ങ​ളും വി​ത​ര​ണം​ചെ​യ്യു​ന്ന സം​രം​ഭ​ത്തി​ന്​ അ​ജ്​​മാ​ൻ പൊ​ലീ​സ് തു​ട​ക്ക​മി​ട്ടു.

‘ ഞ​ങ്ങ​ൾ വ​രു​ന്നു നി​ങ്ങ​ളു​ടെ അ​രി​കി​ലേ​ക്ക്, ന​മ്മു​ടെ വേ​ന​ൽ​ക്കാ​ലം ര​സ​ക​രം​’ എ​ന്ന​പേ​രി​ലാ​ണ്​ പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ്​ ഭ​ക്ഷ​ണ​വും ത​ണു​ത്ത പാ​നീ​യ​ങ്ങ​ളും കു​ടി​വെ​ള്ള​വും അ​ജ്​​മാ​ൻ പൊ​ലീ​സ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല​ത്തു​ട​നീ​ളം ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ന്തോ​ഷം ല​ക്ഷ്യ​മി​ട്ടാ​ണ്​​ പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച​തെ​ന്ന്​ അ​ജ്​​മാ​ൻ പൊ​ലീ​സി​ന്‍റെ മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ത​ല​വ​ൻ മേ​ജ​ർ നൂ​റ സു​ൽ​ത്താ​ൻ അ​ൽ​ശം​സി പ​റ​ഞ്ഞു. വേ​ന​ൽ​ക്കാ​ല​ത്ത് ക​ഠി​നാ​ധ്വാ​നം ചെ​യ്യാ​നു​ള്ള ക്ഷ​മ​യും സ​ഹി​ഷ്ണു​ത​യും പ്ര​ക​ടി​പ്പി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും പു​തി​യ സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134656/ajmanpolice-is-a-relief-to-the-workers-in-the-summerheat)