---
title: "#saudi |ഖു​ർ​ആ​ൻ കോ​പ്പി കത്തിച്ച സംഭവം; പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ സൗ​ദി​യി​ലെ ഡെ​ൻ​മാ​ർ​ക്ക് എം​ബ​സി ഷാ​ർ​ഷെ ദ​ഫെ​യെ വി​ളി​ച്ചു​വ​രു​ത്തി​ "
english_title: "The #incident of #burning a #copy of the #Quran #Embassy of #Denmark in #SaudiArabia sued #ScharscheDaffey for #protest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134666/the-incident-of-burning-a-copy-of-the-quran-embassy-of-denmark-in-saudiarabia-sued-scharschedaffey-for-protest"
published_at: "2023-07-29T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4bc44918ed_quranprotesr.jpg"
keywords: []
---

# #saudi |ഖു​ർ​ആ​ൻ കോ​പ്പി കത്തിച്ച സംഭവം; പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ സൗ​ദി​യി​ലെ ഡെ​ൻ​മാ​ർ​ക്ക് എം​ബ​സി ഷാ​ർ​ഷെ ദ​ഫെ​യെ വി​ളി​ച്ചു​വ​രു​ത്തി​ 

> **Lead Summary:** **ജി​ദ്ദ:**ഡെ​ൻ​മാ​ർ​ക്കി​ൽ ഖു​ർ​ആ​ൻ കോ​പ്പി ക​ത്തി​ച്ച​തി​​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ സൗ​ദി​യി​ലെ ഡെ​ൻ​മാ​ർ​ക്ക് എം​ബ​സി ഷാ​ർ​ഷെ ദ​ഫെ​യെ വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

## Article Content

**ജി​ദ്ദ:**ഡെ​ൻ​മാ​ർ​ക്കി​ൽ ഖു​ർ​ആ​ൻ കോ​പ്പി ക​ത്തി​ച്ച​തി​​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ സൗ​ദി​യി​ലെ ഡെ​ൻ​മാ​ർ​ക്ക് എം​ബ​സി ഷാ​ർ​ഷെ ദ​ഫെ​യെ വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ​ല്ലാ മ​ത​പാ​ഠ​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ക്കു​ന്ന നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സൗ​ദി​യു​ടെ ആ​ഹ്വാ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​തി​ഷേ​ധ​ക്കു​റി​പ്പ് എം​ബ​സി ഷാ​ർ​ഷെ ദ​ഫെ​ക്ക്​​ കൈ​മാ​റി​യ​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ഡെ​ൻ​മാ​ർ​ക്കി​ൽ ഒ​രു തീ​വ്ര​വാ​ദി സം​ഘം ഖു​ർ​ആ​ൻ കോ​പ്പി ക​ത്തി​ക്കു​ക​യും ഇ​സ്​​ലാ​മി​നും മു​സ്​​ലിം​ക​ൾ​ക്കു​മെ​തി​രെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ക​യും ചെ​യ്​​ത​തി​നെ അ​പ​ല​പി​ച്ച്​ ഈ ​മാ​സം 22 ന് ​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

അ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഇ​പ്പോ​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡെ​ൻ​മാ​ർ​ക്ക് എം​ബ​സി ഷാ​ർ​ഷെ ദ​ഫെ​യെ വി​ളി​പ്പി​ച്ചു നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​തി​ഷേ​ധ​ക്കു​റി​പ്പ് കൈ​മാ​റി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134666/the-incident-of-burning-a-copy-of-the-quran-embassy-of-denmark-in-saudiarabia-sued-scharschedaffey-for-protest)