#supermoon |അതിഭീമൻ ചാന്ദ്രക്കാഴ്ച; യുഎഇയിൽ അടുത്ത മാസം രണ്ടു തവണ സൂപ്പർമൂൺ പ്രതിഭാസം

#supermoon |അതിഭീമൻ ചാന്ദ്രക്കാഴ്ച; യുഎഇയിൽ അടുത്ത മാസം രണ്ടു തവണ സൂപ്പർമൂൺ പ്രതിഭാസം
Jul 29, 2023 01:05 PM | By Nourin Minara KM

ദുബായ്: (gccnews.in)ആകാശത്ത് അതിഭീമൻ ചാന്ദ്രക്കാഴ്ചയുമായി അടുത്ത മാസം രണ്ടു തവണ സൂപ്പർമൂൺ പ്രതിഭാസം. ഓഗസ്റ്റ് ഒന്നിനും 30നും ആണ് സൂപ്പർമൂൺ കാഴ്ചകൾ. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ ചാന്ദ്രക്കാഴ്ചയായിരിക്കും 30നു നടക്കുകയെന്നു ദുബായ് അസ്ട്രോണമി ഏജൻസി (ഡിഎജി) അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് മുഷ്റിഫ് പാർക്കിലെ അൽ തുരയ അസ്ട്രോണമി സെന്ററിൽ ഡിഎജിയുടെ നേതൃത്വത്തിൽ സൂപ്പർ മൂൺ കാഴ്ചയ്ക്കു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 7 മുതൽ 9 വരെയാണ് സൗകര്യം. ഡിഎജി അംഗങ്ങൾക്കു സൗജന്യവും പൊതുജനങ്ങൾക്ക് കുറഞ്ഞ ഫീസിലും ആകാശ കാഴ്ചകൾ കാണാം.

സൂപ്പർ മൂണിനെ സംബന്ധിച്ചു സംശയ നിവാരണത്തിനും ദൂർദർശനിയിലൂടെ മൊബൈലിൽ ചിത്രം പകർത്താനും അവസരം ഉണ്ട്. ചന്ദ്രൻ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പർമൂൺ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതിൽ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഓഗസ്റ്റിൽ കാണുന്ന സൂപ്പർമൂൺ സ്റ്റർജൻ മൂൺ എന്നാണ് അറിയപ്പെടുന്നത്. കടൽ കൂരി വിഭാഗത്തിൽ പെടുന്ന മീനാണ് സ്റ്റർജൻ.

അമേരിക്കയിൽ ധാരാളമായി കൂരിമീൻ കിട്ടുന്ന സമയമാണിത്. അതുകൊണ്ടാണ് ഈ സമയത്തെ സൂപ്പർമൂണിനെ മീനിന്റെ പേരിൽ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 30ന് ആണ് ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നത്. അപ്പോൾ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം 3,57,343 കിലോമീറ്റർ ആയിരിക്കും. അടുത്ത സൂപ്പർമൂൺ വരുന്നത് നവംബർ 5ന് ആണ്. അന്ന് ചന്ദ്രൻ ഭൂമിയുമായി 3,56,979 കിലോമീറ്റർ ദൂരമുണ്ടാകും.

#Supermoon #phenomenon in #uae #twice #next #month

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup