---
title: "#bahrain |ബഹ്റൈനിലേക്ക്  മയക്കുമരുന്ന്​ കടത്താൻ ശ്രമം; പ്രതികൾക്ക്​ 15 വർഷം  തടവ്  "
english_title: "#Attempt #smuggle #drugs i#Bahrain #15years #imprisonment #accused"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134707/attempt-smuggle-drugs-ibahrain-15years-imprisonment-accused"
published_at: "2023-07-29T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4d1cf57435_arrest.jpg"
keywords: []
---

# #bahrain |ബഹ്റൈനിലേക്ക്  മയക്കുമരുന്ന്​ കടത്താൻ ശ്രമം; പ്രതികൾക്ക്​ 15 വർഷം  തടവ്  

> **Lead Summary:** **ബഹ്റൈൻ: **ബഹ്റൈനിലേക്ക്​ മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക്​ 15 വർഷം തടവിന്​ നാലാം ഹൈക്രിമിനൽ കോടതി വിധിച്ചു.

## Article Content

**ബഹ്റൈൻ: **ബഹ്റൈനിലേക്ക്​ മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക്​ 15 വർഷം തടവിന്​ നാലാം ഹൈക്രിമിനൽ കോടതി വിധിച്ചു.

രണ്ട്​ ഏഷ്യൻ വംശജരാണ്​ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്​. വിപണനവും ഉപയോഗവുമുദ്ദേശിച്ചാണ്​ അതിർത്തി വഴി മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ചത്​.

ഒന്നാം ​പ്രതി എയർപോർട്ടിൽ​ വെച്ചാണ്​ മയക്കുമരുന്ന്​ ഒളിപ്പിച്ച ലഗേ​​ജുമായി പിടിയിലായത്. രണ്ടാം പ്രതിക്ക്​ വേണ്ടിയാണ്​ ഇവ രാജ്യത്ത്​ എത്തിച്ചതെന്ന്​ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ഇതിന്‍റെ അടിസ്​ഥാനത്തിൽ രണ്ടാം പ്രതിയെ പിടികൂടുകയും ചെയ്തു.

ഓരോരുത്തർക്കും 10,000 ദിനാർ വീതം പിഴയും ശിക്ഷാ കാലാവധിക്ക്​ ശേഷം തിരികെ വരാനാവാത്ത വിധം നാട്ടിലേക്ക്​ തിരിച്ചയക്കാനും കോടതി വിധിയുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134707/attempt-smuggle-drugs-ibahrain-15years-imprisonment-accused)