---
title: "#uae |പ്രവാസി മലയാളി  അബൂദബിയിൽ  അന്തരിച്ചു"
english_title: "#native #Mannarkkad #passedaway #AbuDhabi #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134719/native-mannarkkad-passedaway-abudhabi-heartattack"
published_at: "2023-07-29T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4dce5382f2_death.jpg"
keywords: []
---

# #uae |പ്രവാസി മലയാളി  അബൂദബിയിൽ  അന്തരിച്ചു

> **Lead Summary:** **അബൂദബി**: ഹൃദയാഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ അന്തരിച്ചു. അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിയുടെ മകൻ അബ്ദുൽ ലത്തീഫാണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

## Article Content

**അബൂദബി**: ഹൃദയാഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി അബൂദബിയിൽ അന്തരിച്ചു. അരയൻകോട് കാവുണ്ടത്ത് അരിക്കാരൻ അലവിയുടെ മകൻ അബ്ദുൽ ലത്തീഫാണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

30 വർഷമായി ബനിയാസിൽ അറബിക് ടെക്സ്റ്റൈൽ മേഖലയിൽ പ്രവർത്തിച്ച് വരികയായിരുന്നു. ന്യൂവൈറ്റ്, വൈറ്റ് കോർണർ സ്ഥാപനങ്ങളുടെ ഉടമയാണ്.

ഭാര്യ: റജില. മക്കൾ: മുഹമ്മദ് അഫീഫ്, ജെയ്ഫ് അലവി, ഹനിത്ത്. അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ ഖബറടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134719/native-mannarkkad-passedaway-abudhabi-heartattack)