---
title: "#saudi | സൗ​ദി​യി​ൽ വാ​റ്റ് പി​ഴ ഒ​ഴി​വാ​ക്ക​ല്‍ ന​ട​പ​ടി ഇ​ള​വു​കാ​ലാ​വ​ധി നീട്ടി"
english_title: "#SaudiArabia #extends #VAT #exemption #period"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134751/saudiarabia-extends-vat-exemption-period"
published_at: "2023-07-29T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4fe5126479_vat.jpg"
keywords: []
---

# #saudi | സൗ​ദി​യി​ൽ വാ​റ്റ് പി​ഴ ഒ​ഴി​വാ​ക്ക​ല്‍ ന​ട​പ​ടി ഇ​ള​വു​കാ​ലാ​വ​ധി നീട്ടി

> **Lead Summary:** **റി​യാ​ദ്​:** **[** സൗ​ദി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ഇ​ന​ത്തി​ൽ ചു​മ​ത്തി​യ പി​ഴ​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​​ അ​നു​വ​ദി​ച്ച ഇ​ള​വു​കാ​ലാ​വ​ധി വീ​ണ്ടും ദീ​ർ​ഘി​പ്പി​ച്ചിരിക്കുകയാണ് . സ​കാ​ത് ആ​ൻ​ഡ്​ ടാ​ക്സ് അ​തോ​റി​റ്റി അ​നു​വ​ദി​ച്ച കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​യ​ത്.മെ​യ് 31ന് ​അ​വ​സാ​നി​ച്ച കാ​ലാ​വ​ധി​യാ​ണ് ഡി​സം​ബ​ര്‍ 31 വ​രെ​യാ​ക്കി പു​തു​ക്കി​യ​ത്. അ​നു​വ​ദി​ച്ച സാ​വ​കാ​ശം പ​ര​മാ​വ​ധി എ​ല്ലാ നി​കു​തി​ദാ​യ​ക​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**റി​യാ​ദ്​:** **[** സൗ​ദി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ഇ​ന​ത്തി​ൽ ചു​മ​ത്തി​യ പി​ഴ​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​​ അ​നു​വ​ദി​ച്ച ഇ​ള​വു​കാ​ലാ​വ​ധി വീ​ണ്ടും ദീ​ർ​ഘി​പ്പി​ച്ചിരിക്കുകയാണ് . സ​കാ​ത് ആ​ൻ​ഡ്​ ടാ​ക്സ് അ​തോ​റി​റ്റി അ​നു​വ​ദി​ച്ച കാ​ലാ​വ​ധി​യാ​ണ് നീ​ട്ടി​യ​ത്.മെ​യ് 31ന് ​അ​വ​സാ​നി​ച്ച കാ​ലാ​വ​ധി​യാ​ണ് ഡി​സം​ബ​ര്‍ 31 വ​രെ​യാ​ക്കി പു​തു​ക്കി​യ​ത്. അ​നു​വ​ദി​ച്ച സാ​വ​കാ​ശം പ​ര​മാ​വ​ധി എ​ല്ലാ നി​കു​തി​ദാ​യ​ക​രും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മിട്ടുകൊണ്ടാണ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. 2021 ജൂ​ണി​ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. വാ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വൈ​ക​ല്‍, നി​കു​തി പ​ണ​മ​ട​ക്കാ​ന്‍ വൈ​ക​ല്‍, വാ​റ്റ് റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യാ​നു​ള്ള കാ​ല​താ​മ​സം, വാ​റ്റ് റി​ട്ടേ​ണ്‍ തി​രു​ത്ത​ല്‍,

ഡി​ജി​റ്റ​ല്‍ ഇ​ൻ​വോ​യി​സി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​നം എ​ന്നി​വ​ക്ക് ചു​മ​ത്തി​യ പി​ഴ​ക​ളാ​ണ്​ ഒ​ഴി​വാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​ക​ള്‍ ആ​നു​കൂ​ല്യ​ത്തി​ല്‍ ഉ​ള്‍പ്പെ​ടി​ല്ല. ഇ​ള​വു​കാ​ലം നീ​ട്ടി ന​ൽ​കി​യെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134751/saudiarabia-extends-vat-exemption-period)