---
title: "#fire |സൗദിയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്"
english_title: "#Four #people #injured #house #fire #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134806/four-people-injured-house-fire-saudiarabia"
published_at: "2023-07-29T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c532b010dc6_fire.jpg"
keywords: []
---

# #fire |സൗദിയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. അൽഹസയിലെ അബൂതോർ ഗ്രാമത്തിലാണ് വീടിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. അൽഹസയിലെ അബൂതോർ ഗ്രാമത്തിലാണ് വീടിന് തീപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ കിഴക്കൻ പ്രവിശ്യയിൽപെട്ട ഖത്വീഫിലെ അൽ ഔജാം ഡിസ്ട്രിക്റ്റിലെ ഒരു വീട്ടിലും തീപിടുത്തമുണ്ടായി.

സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134806/four-people-injured-house-fire-saudiarabia)