---
title: "#kuwait |ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ഗാ​രേ​ജിൽ തീ​പി​ടി​ത്തം "
english_title: "A #firebroke out in a #garage in #ShuwaikhIndustrialArea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134867/a-firebroke-out-in-a-garage-in-shuwaikhindustrialarea"
published_at: "2023-07-30T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5c26571169_kuwaitfire.jpg"
keywords: []
---

# #kuwait |ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ഗാ​രേ​ജിൽ തീ​പി​ടി​ത്തം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:**ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. വ്യാ​വ​സാ​യി​ക പ്ലോ​ട്ടി​ലെ ചാ​യം, ക​മ്മാ​ര​ക്ക​ട​ക​ൾ എ​ന്നി​വ​വെ​ച്ച ഇ​ട​ത്താ​ണ് തീ​പി​ടി​ച്ച​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി:**ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. വ്യാ​വ​സാ​യി​ക പ്ലോ​ട്ടി​ലെ ചാ​യം, ക​മ്മാ​ര​ക്ക​ട​ക​ൾ എ​ന്നി​വ​വെ​ച്ച ഇ​ട​ത്താ​ണ് തീ​പി​ടി​ച്ച​ത്.

കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു. രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും തീ​പി​ടി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ജൂ​ലൈ മൂ​ന്നു​വ​രെ 2,150 തീ​പി​ടി​ത്ത​മാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന കൈ​കാ​ര്യം ചെ​യ്ത​ത്.

റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ 697, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ 695, വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ 262, ക​ര- ഗ​താ​ഗ​ത ഭാ​ഗ​ങ്ങ​ളി​ൽ 496 എ​ന്നി​ങ്ങ​നെ തീ​പി​ടി​ത്ത​ങ്ങ​ൾ ഉ​ണ്ടാ​യി. ജ​ന​ങ്ങ​​ളോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്, സ്ഥാ​പ​ന​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ക​രു​ത​ണം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134867/a-firebroke-out-in-a-garage-in-shuwaikhindustrialarea)