---
title: "#riad | റി​യാ​ദ്-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ നേ​രി​ട്ട്​ വി​മാ​ന​മി​ല്ല; പ്രവാസികൾ ദുരിതത്തിൽ"
english_title: "#no #directflights  #Riyadh-Thiruvananthapuramroute #Expatriates #distress"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134931/no-directflights-riyadh-thiruvananthapuramroute-expatriates-distress"
published_at: "2023-07-30T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5fdf18d4a6_flight.jpg"
keywords: []
---

# #riad | റി​യാ​ദ്-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ നേ​രി​ട്ട്​ വി​മാ​ന​മി​ല്ല; പ്രവാസികൾ ദുരിതത്തിൽ

> **Lead Summary:** **റി​യാ​ദ്: [ **സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ട്​ വി​മാ​ന​മി​ല്ല യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​മാകുന്നു. ഇ​തു​കാ​ര​ണം നി​ര​വ​ധി പ്ര​വാ​സി​ക​ളാ​യ രോ​ഗി​ക​ളാ​ണ് ദു​രി​തം പേ​റി യാ​ത്ര​ചെ​യ്യു​ന്ന​ത്. അതുപോലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് റി​യാ​ദി​ൽ​നി​ന്ന് ഒ​രു വി​മാ​ന​ക്ക​മ്പ​നി​യു​ടെ​യും വി​മാ​ന​ങ്ങ​ൾ നേ​രി​ട്ടി​ല്ല എ​ന്ന​ത് പ്ര​വാ​സി​ക​ളെ വല്ലാതെ വ​ല​ക്കു​കയാണ് .

## Article Content

**റി​യാ​ദ്: [ **സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ട്​ വി​മാ​ന​മി​ല്ല യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​മാകുന്നു. ഇ​തു​കാ​ര​ണം നി​ര​വ​ധി പ്ര​വാ​സി​ക​ളാ​യ രോ​ഗി​ക​ളാ​ണ് ദു​രി​തം പേ​റി യാ​ത്ര​ചെ​യ്യു​ന്ന​ത്. അതുപോലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് റി​യാ​ദി​ൽ​നി​ന്ന് ഒ​രു വി​മാ​ന​ക്ക​മ്പ​നി​യു​ടെ​യും വി​മാ​ന​ങ്ങ​ൾ നേ​രി​ട്ടി​ല്ല എ​ന്ന​ത് പ്ര​വാ​സി​ക​ളെ വല്ലാതെ വ​ല​ക്കു​കയാണ് .

ജോ​ലി​ക്കി​ട​യി​ലും അ​ല്ലാ​തെ​യും പെ​ട്ടെ​ന്ന് സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന പ്ര​വാ​സി​ക​ളാ​യ രോ​ഗി​ക​ളെ തു​ട​ർ​ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ഇ​തു​കാ​ര​ണം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ വ​ല​യു​ന്ന​തായും പ​രാ​തി​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ ജി​ല്ല​ക്കാ​രെ കൂ​ടാ​തെ ത​മി​ഴ്‌​നാ​ട്ടി​ലെ തെ​ക്കു​ഭാ​ഗ​ത്തെ നി​ര​വ​ധി ജി​ല്ല​ക​ളി​ലെ​യും പ്ര​വാ​സി​ക​ളു​ടെ ആ​ശ്ര​യ​മാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം. ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ഇ​പ്പോ​ൾ മ​റ്റു​പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലു​മാ​ണ് ഇ​റ​ങ്ങു​ന്ന​ത്. സ്​​ട്രെ​ച്ച​റി​ലും വീ​ൽ​ചെ​യ​റി​ലും യാ​ത്ര​ചെ​യ്യേ​ണ്ടി​വ​രു​ന്ന രോ​ഗി​ക​ൾ ക​ണ​ക്ഷ​ൻ വി​മാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇപ്പോൾ നി​ല​വി​ലു​ള്ള​ത്.

ഇ​ത് രോ​ഗി​ക​ൾ​ക്കും സ​ഹാ​യി​യാ​യി കൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും എല്ലാം ഏ​റെ പ്ര​യാ​സം നി​റ​ഞ്ഞ​താ​ണ്. ഇ​തി​ന്​ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ പ​ല സം​ഘ​ട​ന​ക​ളും കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കും നി​ര​വ​ധി ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഇതുവരെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​സ്‌​ലം പാ​ല​ത്ത്​ പ​റ​ഞ്ഞു. ഇ​തി​ന്​ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134931/no-directflights-riyadh-thiruvananthapuramroute-expatriates-distress)