---
title: "#bahrain | മനാമയിൽ ഏ​ക​ദി​ന ചി​ത്ര​ക​ല ക്യാ​മ്പ് സംഘടിപ്പിച്ചു"
english_title: "#one-day #artcamp #organized #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/134951/one-day-artcamp-organized-manama"
published_at: "2023-07-30T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c609212f3d9_baharain.jpg"
keywords: []
---

# #bahrain | മനാമയിൽ ഏ​ക​ദി​ന ചി​ത്ര​ക​ല ക്യാ​മ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മ​നാ​മ:[ ** മനാമയിൽ ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ചി​ത്ര​ക​ല ക്യാ​മ്പ് സംഘടിപ്പിച്ചു സി​ഞ്ചി​ലെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ന്റ​റി​ൽ ന​ട​ന്ന പരിപാടിയിൽ വി​വി​ധ ഗ്രൂ​പ്പി​ൽ​പെ​ട്ട 50ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

## Article Content

**മ​നാ​മ:[ ** മനാമയിൽ ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ചി​ത്ര​ക​ല ക്യാ​മ്പ് സംഘടിപ്പിച്ചു സി​ഞ്ചി​ലെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ന്റ​റി​ൽ ന​ട​ന്ന പരിപാടിയിൽ വി​വി​ധ ഗ്രൂ​പ്പി​ൽ​പെ​ട്ട 50ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഒപ്പം കു​ട്ടി​ക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​ര​വും ന​ട​ന്നു. ചി​ത്ര​കാ​ര​നും ശി​ല്പി​യു​മാ​യ ശ​ശി​ക​ല ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ശ​ശി​ക​ല​യെ ആ​ദ​രി​ച്ചു. സ​ർ​ഗ​വേ​ദി ഡ​യ​റ​ക്ട​ർ ശ്യാ​മി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. പരിപാടിയിൽ സ​ർ​ഗ​വേ​ദി പ്ര​സി​ഡ​ന്റ്‌ അ​ജി​ത് ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ജു​റാം സ്വാ​ഗ​ത​വും ബി​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജീ​വ​ൻ, ഇ​ന്ത്യ​ൻ ടാ​ല​ന്റ് അ​ക്കാ​ദ​മി എം.​ഡി ല​തീ​ഷ് ഭ​ര​ത​ൻ, ത​ണ​ൽ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ റ​ഷീ​ദ് മാ​ഹി, ക​മ്മി​റ്റി ഭാ​ര​വ​ഹി​ക​ളാ​യ എ.​പി.​ജി. ബാ​ബു, സി.​വി. ര​ഞ്ജി​ത്ത്, രാ​മ​ഷ് അ​യി​കോ​മ​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹേ​മ​ന്ത് ര​ത്നം, സു​രേ​ഷ്, പ്രീ​തി ജി. ​ബാ​ബു, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/134951/one-day-artcamp-organized-manama)