---
title: "റിയാദില്‍ പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു"
english_title: "Expatriate Keralite dies of heart attack in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13499/expatriate-keralite-dies-of-heart-attack-in-riyadh"
published_at: "2021-11-29T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4f2a20de5d_death.jpg"
keywords: []
---

# റിയാദില്‍ പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

> **Lead Summary:** **റിയാദ് : **ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മലയാളി മരിച്ചു. അടൂർ സ്വദേശി സൗപർണികയിൽ മോഹനൻ ആണ് ഹൃദയസ്‍തംഭനം മൂലം മരിച്ചത്.

## Article Content

**റിയാദ് : **ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മലയാളി മരിച്ചു. അടൂർ സ്വദേശി സൗപർണികയിൽ മോഹനൻ ആണ് ഹൃദയസ്‍തംഭനം മൂലം മരിച്ചത്.

സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായിരുന്നു. പി.എം. വാസു - പി.കെ. സരസമ്മ ദമ്പതികളൂടെ മകനാണ്. വത്സലയാണ് ഭാര്യ. അഞ്ചു മോഹൻ, അനഘ മോഹൻ എന്നിവർ മക്കൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് റിയാദിലെ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13499/expatriate-keralite-dies-of-heart-attack-in-riyadh)