---
title: "#qatar | മലയാളി നഴ്സ് ഖത്തറിൽ അന്തരിച്ചു"
english_title: "#Malayali #nurse #passedaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135098/malayali-nurse-passedaway-qatar"
published_at: "2023-07-30T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c69e2d3240f_qatar.jpg"
keywords: []
---

# #qatar | മലയാളി നഴ്സ് ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ:[ **ഹമദ് മെഡിക്കൽ കോർപറേഷൻ ആ​ശുപത്രിയിൽ നഴ്സ് ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് എടവത്തറ പീടികയിൽ വീട്ടിൽ മറിയാമ്മ ജോർജ് ഖത്തറിൽ നിര്യാതയായി. 17 വർഷത്തിലേറെയായി ഹമദ് വിമൻസ് ​ആശുപത്രി പ്രസവവാർഡിൽ ജോലിചെയ്ത് വരികയായിരുന്നു മറിയാമ്മ ജോർജ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർബുദബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു.

## Article Content

**ദോഹ:[ **ഹമദ് മെഡിക്കൽ കോർപറേഷൻ ആ​ശുപത്രിയിൽ നഴ്സ് ആലപ്പുഴ ചെങ്ങന്നൂർ പുത്തൻകാവ് എടവത്തറ പീടികയിൽ വീട്ടിൽ മറിയാമ്മ ജോർജ് ഖത്തറിൽ നിര്യാതയായി. 17 വർഷത്തിലേറെയായി ഹമദ് വിമൻസ് ​ആശുപത്രി പ്രസവവാർഡിൽ ജോലിചെയ്ത് വരികയായിരുന്നു മറിയാമ്മ ജോർജ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർബുദബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു.

ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത് . ഭർത്താവ് ഫിലിപ് മാത്യു ഖത്തറിലുണ്ട്. മകൾ : സാറാ മറിയം ഫിലിപ്പ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകരും ബന്ധുക്കളും അറിയിച്ചു. നിര്യാണത്തിൽ ഖത്തറിലെ നഴ്സിങ് സംഘടനകളായ ഫിൻക്യൂ, യുനീക് എന്നിവർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135098/malayali-nurse-passedaway-qatar)