---
title: "#saudi |സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ"
english_title: "#Heavyrain #some #parts #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135099/heavyrain-some-parts-saudiarabia"
published_at: "2023-07-30T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c69e69ac942_rain.jpg"
keywords: []
---

# #saudi |സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ അബഹയ്ക്കും ഖമീസ് മുശൈത്തിനുമിടയില്‍ കനത്ത മഴ. ശക്തമായ കാറ്റും ഇടിയോടും കൂടിയ മഴയ്ക്ക് പുറമെ ആലിപ്പഴ വര്‍ഷവും പ്രദേശത്തുണ്ടായി.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ അബഹയ്ക്കും ഖമീസ് മുശൈത്തിനുമിടയില്‍ കനത്ത മഴ. ശക്തമായ കാറ്റും ഇടിയോടും കൂടിയ മഴയ്ക്ക് പുറമെ ആലിപ്പഴ വര്‍ഷവും പ്രദേശത്തുണ്ടായി.

മഹാല, ഹയ്യല്‍ജൗഹാന്‍, മദീന സുല്‍ത്താന്‍ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചു. അതേസമയം അബഹ സിറ്റിയിലും ഖമീസ് മുശൈത്തിലും പരിസര പ്രദേശങ്ങളിലും മഴ മാറി നിന്നു.

അസീറിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ താപനില 50 ഡിഗ്രി വരെ ഉയരുമ്പോഴാണ് അസീറില്‍ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135099/heavyrain-some-parts-saudiarabia)