---
title: "#death |ദമ്മാം പാരഗൺ റസ്​റ്റോറൻറ്​ മാനേജർ കോയ മൊയ്തീൻ അന്തരിച്ചു"
english_title: "#Dammam #Paragon #Restaurant #Manager #KoyaMoiteen #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135105/dammam-paragon-restaurant-manager-koyamoiteen-passedaway"
published_at: "2023-07-30T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6a3a97c3b9_death.jpg"
keywords: []
---

# #death |ദമ്മാം പാരഗൺ റസ്​റ്റോറൻറ്​ മാനേജർ കോയ മൊയ്തീൻ അന്തരിച്ചു

> **Lead Summary:** **ദമ്മാം:** സൗദിയിലെ പ്രമുഖ റസ്​റ്റോറൻറ്​ ശൃംഖലയായ പാരഗണി​ന്‍റെ ദമ്മാം ശാഖയിലെ മാനേജർ ഫ്രാൻസിസ് റോഡ് പുതിയതോപ്പ് തൊടുക ഫർഹത്ത് മൻസിലിൽ കറുത്തേടകത്ത് കോയ മൊയ്തീൻ അന്തരിച്ചു.

## Article Content

**ദമ്മാം:** സൗദിയിലെ പ്രമുഖ റസ്​റ്റോറൻറ്​ ശൃംഖലയായ പാരഗണി​ന്‍റെ ദമ്മാം ശാഖയിലെ മാനേജർ ഫ്രാൻസിസ് റോഡ് പുതിയതോപ്പ് തൊടുക ഫർഹത്ത് മൻസിലിൽ കറുത്തേടകത്ത് കോയ മൊയ്തീൻ അന്തരിച്ചു.

നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഞായറാഴ്ച വൈകീട്ടാണ്​ മരിച്ചത്​.ദീർഘകാലമായി പ്രവാസിയായ അദ്ദേഹം പ്രാദേശിക കൂട്ടായ്​മ ഉൾപ്പടെ പ്രവാസി സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മലയാളികളുടെ സംഗമ കേന്ദ്രം കൂടിയായ പാരഗൺ റസ്​റ്റോറൻറിൽ എത്തുന്നവർക്ക്​ തങ്ങളെ നിറപുഞ്ചിരിയോടെ വരവേൽക്കുന്ന കോയ ഏറെ പ്രിയപ്പെട്ടവനായിരുന്നു.

മുസ്​ലിം ലീഗ്​ കുറ്റിച്ചിറ കമ്മിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു. പരേതരായ ചെറിയ നാലകത്ത് അഹ്​മദ് കോയയുടെയും കറുത്തേടത്ത് ബീവിയുടെയും മകനാണ്.

പരേതയായ പലാക്കി മാളിയക്കൽ ഫർഹത്ത്, ചെറിയ അറക്കൽ സൈനബ എന്നിവരാണ്​ ഭാര്യമാർ. മക്കൾ: പി.എം. അഹ്​മദ് തെഹനീം, പി.എം. അർഷിദ, സി.എ. കാതിരിക്കോയ, സി.എ. അമീൻ അലി, സി.എ. സഫിയ, മരുമക്കൾ: പഴയതോപ്പ് ഉസ്മാൻ, കിൻസാൻറകം ഫിദ, സ്രാങ്കിൻറകം ഫാദിയ, മാക്രാൻ വീട് അലി സാലിം.

സഹോദരങ്ങൾ: കറുത്തേടത്ത് ആലിക്കോയ (ആലു), കച്ചു, ആമി (എറണാകുളം), പരേതരായ യാക്കൂബ്, മമ്മു, ഉമർ, ആയിശ. ഖബറടക്കം ദമ്മാമിൽ നടക്കുമെന്ന്​ പാരഗൺ മാനേജ്​മെൻറ്​ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135105/dammam-paragon-restaurant-manager-koyamoiteen-passedaway)