---
title: "#oman | മസ്കത്ത്​-തിരുവനന്തപുരം വിമാനം വൈകി; യാത്രക്കാർ ദുരിതത്തിൽ "
english_title: "#oman #muscat #thiruvananthapuram #flight #delayed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135296/oman-muscat-thiruvananthapuram-flight-delayed"
published_at: "2023-07-31T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c78da8a1108_express.jpg"
keywords: []
---

# #oman | മസ്കത്ത്​-തിരുവനന്തപുരം വിമാനം വൈകി; യാത്രക്കാർ ദുരിതത്തിൽ 

> **Lead Summary:** **മസ്കത്ത്​: ** തിങ്കളാഴ്ച ഉച്ചക്ക്​ 1.50ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനം പുറപ്പെട്ടില്ല. 12മണിക്കൂർ വൈകി രാത്രി ഒരു മണിക്ക്​​ പുറപ്പെടുമെന്നാണ്​ യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചിരിക്കുന്നത്​.

## Article Content

**മസ്കത്ത്​: ** തിങ്കളാഴ്ച ഉച്ചക്ക്​ 1.50ന്​ തിരുവനന്തപുരത്തേക്ക്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനം പുറപ്പെട്ടില്ല. 12മണിക്കൂർ വൈകി രാത്രി ഒരു മണിക്ക്​​ പുറപ്പെടുമെന്നാണ്​ യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചിരിക്കുന്നത്​.

നേരത്തെ അധികൃതർ വിമാനം വൈകുന്നത്​ സംബന്ധിച്ച്​ യാത്രക്കാർക്ക്​ വിവരമൊന്നും നൽകിയില്ലെന്നും വിമാനത്താവളത്തിൽ എത്തിയ ശേഷം കൗണ്ടറിൽ നിന്നാണ്​ ഇക്കാര്യം അറിഞ്ഞതെന്നും യാത്രക്കാരനായ ജിബിൻ ജോസ്​ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.

വിമാനത്താവളത്തിലെ സൂചനാ ബോർഡുകളിലോ ഓൺലൈനിൽ ടിക്കറ്റ്​ സ്റ്റാറ്റസ്​ നോക്കിയപ്പോഴോ സമയമാറ്റത്തെ കുറിച്ച്​ സൂചനയില്ലായിരുന്നുവെന്നും കൃത്യസമയത്ത്​ പുറപ്പെടുമെന്ന ധാരണയിൽ എത്തിയ കുടുംബങ്ങൾ അടക്കമുള്ളവർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട സാഹചര്യമാണെന്നും യാത്രക്കാർ പറഞ്ഞു.

സാങ്കേതിക തകരാറ് മൂലമാണ് വിമാനം വൈകുന്നതെന്നാണ്​ അധികൃതരുടെ വിശദീകരണം. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന യാത്രക്കാർ മുന്നറിയിപ്പില്ലാതെ യാത്ര മുടങ്ങിയതിനാല്‍ ദുരിതത്തിലായി.

എയർഇന്ത്യ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഫോൺ പോലും എടുക്കുന്നില്ലെന്നും യാത്രക്കാരനായ ജിബിന്‍ പറയുന്നു. പ്രതിഷേധിച്ചതോടെ താൽകാലിക താമസ സൗകര്യം ചെയ്തു കൊടുത്തതായി യാത്രക്കാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135296/oman-muscat-thiruvananthapuram-flight-delayed)