---
title: "#uae | ഇന്ധനവില കൂടും; യു.എ.ഇയിൽ ആഗസ്റ്റ്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു "
english_title: "#Fuel #prices #rise #Fuel #prices #August #announced #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135326/fuel-prices-rise-fuel-prices-august-announced-uae"
published_at: "2023-07-31T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7ab5e83391_fuel.jpg"
keywords: []
---

# #uae | ഇന്ധനവില കൂടും; യു.എ.ഇയിൽ ആഗസ്റ്റ്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു 

> **Lead Summary:** **ദുബൈ: ** യു.എ.ഇയിൽ ആഗസ്റ്റ്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന്​ 14 ഫിൽസും ഡീസലിന്​ 19 ഫിൽസ്​ വരെയും കൂടും.

## Article Content

**ദുബൈ: ** യു.എ.ഇയിൽ ആഗസ്റ്റ്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന്​ 14 ഫിൽസും ഡീസലിന്​ 19 ഫിൽസ്​ വരെയും കൂടും.

ജൂലൈയിൽ മൂന്ന്​ ദിർഹമായിരുന്ന സൂപ്പർ പെ​ട്രോൾ ലിറ്ററിന്​ 3.14 ദിർഹമായി വർധിച്ചു. സ്​പെഷൽ പെട്രോളിന്​ 3.02 ദിർഹമാണ്​ പുതുക്കിയ വില. ജൂലൈയിൽ ഇത്​ 2.89 ദിർഹമായിരുന്നു.

2.89 ദിർഹമായിരുന്ന ഇ പ്ലസ്​ പെട്രോളിന്​ 2.95 ദിർഹമാണ്​ പുതുക്കിയ വില. ഡീസൽ ലിറ്ററിന്​ 2.95 ദിർഹമായി വർധിച്ചു. ജൂലൈയിൽ 2.76 ദിർഹമായിരുന്നു വില.

രാജ്യാന്തര വിപണിയിലെ ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ്​ രാജ്യത്ത്​ പ്രതിമാസം ഇന്ധനവില പുനർനിശ്ചയിക്കുന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135326/fuel-prices-rise-fuel-prices-august-announced-uae)