---
title: "#oman | ഒമാനിലെ പു​തി​യ തൊ​ഴി​ല്‍ നി​യ​മം; കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സു​ര​ക്ഷ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വരുത്തും "
english_title: "#oman #NewEmploymentLaw #Oman Morejobs #ensure #security #humanrights."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135327/oman-newemploymentlaw-oman-morejobs-ensure-security-humanrights"
published_at: "2023-07-31T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7ac6816208_oman.jpg"
keywords: []
---

# #oman | ഒമാനിലെ പു​തി​യ തൊ​ഴി​ല്‍ നി​യ​മം; കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സു​ര​ക്ഷ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വരുത്തും 

> **Lead Summary:** **മ​സ്ക​ത്ത് : **സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് ന​ട​പ്പാ​ക്കി​യ പു​തി​യ തൊ​ഴി​ല്‍ നി​യ​മം തൊ​ഴി​ല്‍ സു​ര​ക്ഷ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തും.

## Article Content

**മ​സ്ക​ത്ത് : **സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് ന​ട​പ്പാ​ക്കി​യ പു​തി​യ തൊ​ഴി​ല്‍ നി​യ​മം തൊ​ഴി​ല്‍ സു​ര​ക്ഷ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തും.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ല്‍ നി​യ​മ​ത്തെ​ക്കാ​ള്‍ (35/2003) ലേ​ബ​ര്‍ മാ​ര്‍ക്ക​റ്റി​ന്റെ താ​ല്‍പ​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ എ​ന്തു​കൊ​ണ്ടും ക​ഴി​വും ക​രു​ത്തും പു​തി​യ നി​യ​മ​ത്തി​നു​ണ്ടെ​ന്ന് നി​യ​മ വി​ദ​ഗ്​​ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ആ​ഗോ​ള തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ പു​തി​യ മാ​റ്റ​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന​തും ദേ​ശീ​യ ത​ല​ത്തി​ലും ഗ​ള്‍ഫ് മേ​ഖ​ല​യി​ലും സ​മീ​പ​കാ​ല​ത്ത് രൂ​പ​പ്പെ​ട്ടു​വ​ന്ന നൂ​ത​ന പ്ര​വ​ണ​ത​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തു​മാ​ണ് പു​തി​യ നി​യ​മ​മെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ല്‍.

തൊ​ഴി​ല്‍ദാ​യ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ ഒ​രു​പോ​ലെ സ​മീ​ക​രി​ക്കും​വി​ധം നി​യ​മ​നി​ര്‍മാ​ണം സാ​ധ്യ​മാ​ക്കി​യി​രി​ക്കു​ന്നു​വെ​ന്ന​താ​ണ് പു​തി​യ നി​യ​മ​ത്തി​ന്റെ സ​വി​ശേ​ഷ​ത. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ല്‍ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്നി​രു​ന്നു.

നി​ര്‍ദി​ഷ്ട നി​യ​മ​ത്തി​ന്റെ ക​ര​ട് രേ​ഖ​യി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍നി​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു നി​യ​മ​നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഒ​രു വ​ര്‍ഷ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ത്തു.

കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തും തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ പൊ​തു​വെ ദേ​ശീ​യ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​യി​രി​ക്കും.

അ​തോ​ടൊ​പ്പം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി നി​ര്‍ണ​യി​ക്കു​ക​യും അ​ത് ല​ഭി​ക്കാ​നു​ള്ള നി​യ​മ​സാ​ധ്യ​ത​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​തോ​ടെ നി​യ​മം സ​ന്തു​ലി​ത​വും നീ​തി​പൂ​ർ​വ​ക​വു​മാ​കു​ന്നു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​യ​മ​ത്തെ​പ്പോ​ലെ പു​തി​യ​തും 10 അ​ധ്യാ​യ​ങ്ങ​ളാ​ണ്. ആ​ദ്യ​ത്തേ​ത് 122 വ​കു​പ്പു​ക​ൾ ആ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ 150 ആ​യി അ​ധി​ക​രി​ച്ചു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി പു​തി​യ നി​യ​മം കൈ​കാ​ര്യം ചെ​യ്യു​ന്നു.

ഒ​ന്നാം അ​ധ്യാ​യ​ത്തി​ലെ പൊ​തു​വ്യ​വ​സ്ഥ​ക​ള്‍ പ​ല​തും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഗു​ണം ചെ​യ്യു​ന്ന​താ​ണ്. പാ​സ്പോ​ര്‍ട്ട് ഉ​ട​മ പി​ടി​ച്ചു​വെ​ക്ക​രു​ത്​വി​ദേ​ശ തൊ​ഴി​ലാ​ളി​യു​ടെ പാ​സ്പോ​ര്‍ട്ട് അ​യാ​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​വാ​ദ​മി​ല്ലാ​തെ തൊ​ഴി​ലു​ട​മ​ക്ക് കൈ​വ​ശം വെ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് നി​യ​മം അ​നു​ശാ​സി​ക്കു​ന്നു (വ​കു​പ്പ് ആ​റ്).

പ​ഴ​യ നി​യ​മ​ത്തി​ല്‍ ഇ​ല്ലാ​തെ​പോ​യ ഈ ​വ്യ​വ​സ്ഥ​ക്ക് തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ലെ സ​ര്‍ക്കു​ല​ർ (2/2006) നി​യ​മ​പ്രാ​ബ​ല്യം ന​ല്‍കി​യെ​ങ്കി​ലും നി​യ​മ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

പു​തി​യ നി​യ​മം അ​നു​വ​ദി​ച്ചു​ന​ല്‍കു​ന്ന അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന വി​ധ​ത്തി​ല്‍ മ​റ്റേ​തെ​ങ്കി​ലും രേ​ഖ മൂ​ല​മോ വ്യ​വ​സ്ഥ വ​ഴി​യോ തൊ​ഴി​ലാ​ളി നി​ര്‍ബ​ന്ധി​ക്ക​പ്പെ​ട്ടാ​ല്‍ അ​ത് അ​സാ​ധു​വാ​യി​രി​ക്കു​മെ​ന്ന് നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു (വ​കു​പ്പ് നാ​ല്). അ​നി​ഷ്ട​ക​ര​മാ​യ തൊ​ഴി​ലി​ന് ആ​രെ​യും നി​ര്‍ബ​ന്ധി​ക്കാ​ന്‍ പാ​ടി​ല്ല (5). ഇ​തു​മൂ​ലം മ​നു​ഷ്യാ​വ​കാ​ശ​ത്തെ ആ​ദ​രി​ക്കാ​നും തൊ​ഴി​ല്‍ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്താ​നും സാ​ധി​ക്കു​ന്നു.

വ​ര്‍ണം, വം​ശം, ഭാ​ഷ, മ​തം, ആ​ദ​ര്‍ശം എ​ന്നി​വ കാ​ര​ണം ഒ​രാ​ളെ ജോ​ലി​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി​യാ​ല്‍ അ​ത് നി​യ​മ​വി​രു​ദ്ധ​മാ​യി​രി​ക്കു​മെ​ന്ന് നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു(12). ഗ​ര്‍ഭ​ധാ​ര​ണം, പ്ര​സ​വം, മു​ല​യൂ​ട്ട​ല്‍ എ​ന്നി​വ​യും പി​രി​ച്ചു​വി​ട​ലി​ന് കാ​ര​ണ​മാ​ക​രു​ത്.

പി​രി​ച്ചു​വി​ട്ട​ത് നി​യ​മ​പ​ര​മാ​യ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ നി​യ​മ​ത്തി​ല്‍ 15 ദി​വ​സ​മാ​യി​രു​ന്ന​ത് 30 ദി​വ​സ​മാ​ക്കി അ​ധി​ക​രി​പ്പി​ച്ച​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

പി​രി​ച്ചു​വി​ട​ല്‍ നി​യ​മ​പ​ര​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യാ​ല്‍ അ​യാ​ളെ തി​രി​ച്ചെ​ടു​ക്കാ​നോ അ​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം മു​ത​ല്‍ ഒ​രു വ​ര്‍ഷം വ​രെ​യു​ള്ള മു​ഴു​വ​ൻ ശ​മ്പ​ളം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍കാ​നോ നി​യ​മം നി​ര്‍ദേ​ശി​ക്കു​ന്നു (11).

തൊ​ഴി​ല്‍ റി​ക്രൂ​ട്ട്മെ​ന്റ് തി​ക​ച്ചും സൗ​ജ​ന്യ​മാ​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​യി​ല്‍നി​ന്ന് ആ ​ഇ​ന​ത്തി​ൽ ഒ​രു സം​ഖ്യ​യും ഈ​ടാ​ക്ക​രു​തെ​ന്നും നി​യ​മം പ​റ​യു​ന്ന​തോ​ടൊ​പ്പം (31) ഈ ​വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന​വ​ര്‍ക്ക് 10 മു​ത​ല്‍ 30 ദി​വ​സ​ത്തെ ത​ട​വും 1000-2000 റി​യാ​ല്‍ വ​രെ പി​ഴ​യും ചു​മ​ത്തു​ന്നു​മു​ണ്ട് (143).

ലേ​ബ​ര്‍ വ്യ​വ​ഹാ​രം; കോ​ട​തി ചാ​ര്‍ജ് ഒ​ഴി​വാ​ക്കിവ​കു​പ്പ് 13 പ്ര​കാ​രം ലേ​ബ​ര്‍ വ്യ​വ​ഹാ​ര​ങ്ങ​ള്‍ക്ക്‌ അ​വ​സാ​ന ഘ​ട്ടം വ​രെ കോ​ട​തി ചാ​ര്‍ജ് ഒ​ഴി​വാ​ക്കി​യ​ത് തൊ​ഴി​ല്‍ ന​ഷ്ട​മാ​കു​ന്ന വി​ദേ​ശി​ക​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

തൊ​ഴി​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ള്‍ നീ​ണ്ടു​പോ​കാ​തി​രി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​മ​ത​ക​ള്‍ ല​ഘൂ​ക​രി​ക്കാ​നു​മാ​യി ലേ​ബ​ര്‍ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ത​ര്‍ക്ക​പ​രി​ഹാ​ര വി​ഭാ​ഗം കൈ​ക്കൊ​ള്ളു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ക്ക് ജു​ഡീ​ഷ്യ​ല്‍ അ​ധി​കാ​രം ന​ല്‍കി​യ​ത് (വ​കു​പ്പ് ഒ​മ്പ​ത്) വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍ക്കാ​ണ് കൂ​ടു​ത​ല്‍ ഗു​ണം ചെ​യ്യു​ക.

മ​ന്ത്രാ​ല​യം വ​ഴി എ​ത്തു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ക്ക് എ​ക്സി​ക്യൂ​ഷ​ന്‍ പ​വ​ര്‍ ന​ല്‍കി​യ​ത് ത​ര്‍ക്ക​പ​രി​ഹാ​രം എ​ളു​പ്പ​ത്തി​ലാ​ക്കും. കൂ​ടി​യാ​ല്‍ 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​വ​സാ​ന സി​റ്റി​ങ്​ ക​ഴി​ഞ്ഞ് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ കേ​സ് പ്രൈ​മ​റി കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്ക​ണം. വ്യ​വ​ഹാ​ര ല​ളി​ത​വ​ത്ക​ര​ണ നി​യ​മം (125/2020) പ്ര​കാ​രം കോ​ട​തി​യും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135327/oman-newemploymentlaw-oman-morejobs-ensure-security-humanrights)