---
title: "#kuwait |വിവാദ ഡെലിവറി ബൈക്ക് റൈഡറുടെ ദൃശ്യം കുവൈത്തിലേതല്ലെന്ന്   ആഭ്യന്തര മന്ത്രാലയം"
english_title: "#Ministry #Interior #controversial #delivery #bikerider  #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135349/ministry-interior-controversial-delivery-bikerider-kuwait"
published_at: "2023-07-31T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7c5b3db128_kuwait.jpg"
keywords: []
---

# #kuwait |വിവാദ ഡെലിവറി ബൈക്ക് റൈഡറുടെ ദൃശ്യം കുവൈത്തിലേതല്ലെന്ന്   ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **കുവൈത്ത് : ** വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽനിന്ന് ഡെലിവറി ബൈക്ക് റൈഡർ കഴിക്കുന്നതായ വിവാദ വീഡിയോ ദൃശ്യം കുവൈത്തിലേതല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

## Article Content

**കുവൈത്ത് : ** വിതരണം ചെയ്യാനുള്ള ഭക്ഷണത്തിൽനിന്ന് ഡെലിവറി ബൈക്ക് റൈഡർ കഴിക്കുന്നതായ വിവാദ വീഡിയോ ദൃശ്യം കുവൈത്തിലേതല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കുവൈത്തിലേത് എന്ന പേരിൽ ഈ ദൃശ്യം പലരും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

ഇതോടെയാണ് ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്.സംഭവത്തെക്കുറിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യം ഏതു രാജ്യത്തുനിന്നുള്ളതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135349/ministry-interior-controversial-delivery-bikerider-kuwait)