---
title: "#qatar | ദോഹയിൽ ഗ്രീ​ൻ​ലൈ​ൻ ട്രാം ഓ​ടി​ത്തു​ട​ങ്ങി"
english_title: "#Greenline #tram #started #running #Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135402/greenline-tram-started-running-doha"
published_at: "2023-07-31T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7eafb6efa6_tram.jpg"
keywords: []
---

# #qatar | ദോഹയിൽ ഗ്രീ​ൻ​ലൈ​ൻ ട്രാം ഓ​ടി​ത്തു​ട​ങ്ങി

> **Lead Summary:** **ദോ​ഹ: [ **പ​രീ​ക്ഷ​ണ ഓ​ട്ട​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ പു​തി​യ ട്രാം ​സ​ർ​വി​സ് ഗ്രീ​ൻ​ലൈ​നി​ൽ ഓ​ടി​ത്തു​ട​ങ്ങി. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​മാ​യ എ​ജു​ക്കേ​ഷ​ന്‍ സി​റ്റി​യി​ലെ തെ​ക്ക്-​വ​ട​ക്ക് കാ​മ്പ​സു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് ഗ്രീ​ൻ​ലൈ​ൻ സ​ർ​വി​സ്. ജൂ​ലൈ ആ​ദ്യ വാ​രം പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ച​ശേ​ഷം, ശ​നി​യാ​ഴ്ച മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കി ഓ​ടി​ത്തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**ദോ​ഹ: [ **പ​രീ​ക്ഷ​ണ ഓ​ട്ട​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ പു​തി​യ ട്രാം ​സ​ർ​വി​സ് ഗ്രീ​ൻ​ലൈ​നി​ൽ ഓ​ടി​ത്തു​ട​ങ്ങി. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ആ​സ്ഥാ​ന​മാ​യ എ​ജു​ക്കേ​ഷ​ന്‍ സി​റ്റി​യി​ലെ തെ​ക്ക്-​വ​ട​ക്ക് കാ​മ്പ​സു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് ഗ്രീ​ൻ​ലൈ​ൻ സ​ർ​വി​സ്. ജൂ​ലൈ ആ​ദ്യ വാ​രം പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ച​ശേ​ഷം, ശ​നി​യാ​ഴ്ച മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കി ഓ​ടി​ത്തു​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നി​ലെ, കാ​മ്പ​സു​ക​ള്‍ക്കൊ​പ്പം താ​മ​സ കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഗ്രീ​ൻ ലൈ​ന്‍. നി​ല​വി​ലെ ബ്ലൂ, ​യെ​ല്ലോ ലൈ​നു​ക​ൾ​ക്കു പു​റ​മെ​യാ​ണ് കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലെ യാ​ത്ര അ​നാ​യാ​സ​മാ​ക്കു​ന്ന ഗ്രീ​ൻ ലൈ​നും സ​ജീ​വ​മാ​യ​ത്. എ​ജു​ക്കേ​ഷ​ൻ സി​റ്റി മെ​ട്രോ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​​ത്തി​ച്ചേ​രാ​നു​ള്ള യാ​ത്രാ​സം​വി​ധാ​ന​മുണ്ട് ട്രാ​മു​ക​ൾക്ക് .

ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ, സി​ദ്ര മെ​ഡി​സി​ൻ, ഖ​ത്ത​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പാ​ർ​ക്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന എ​ജു​ക്കേ​ഷ​ൻ സി​റ്റി​യു​ടെ നോ​ർ​ത്ത് കാ​മ്പ​സി​​നെ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ യൂ​നി​വേ​ഴ്സി​റ്റി, സ്കൂ​ളു​ക​ൾ, സ്റ്റേ​ഡി​യം തു​ട​ങ്ങി​യ ഉ​ൾ​പ്പെ​ടു​ന്ന സൗ​ത്ത് കാ​മ്പ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഗ്രീ​ൻ ലൈ​ൻ ട്രാം ​സ​ർ​വി​സ്. അ​ക്കാ​ദ​മി, ക​മ്യൂ​ണി​റ്റി ഹൗ​സി​ങ് 1, ക​മ്യൂ​ണി​റ്റി ഹൗ​സി​ങ് 2, റി​സേ​ർ​ച്ച​റി വെ​സ്റ്റ്, റി​സേ​ർ​ച്ച​റി, ഹോ​ട്ട​ൽ​സ്, ക്യു.​എ​ൻ.​സി.​സി, സി​ദ്ര എ​ന്നി​വ​യാ​ണ് ലൈ​നി​ലെ സ്റ്റോ​പ്പു​ക​ൾ.

എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലൂ​യെു​ള്ള ഗ​റാ​ഫ-​അ​ൽ റ​യ്യാ​ൻ റോ​ഡ് ജ​ങ്ഷ​ൻ മു​റി​ച്ചു​ക​ട​ന്നു​കൊ​ണ്ടാ​യി​രി​ക്കും ​ഗ്രീ​ൻ ലൈ​ൻ ട്രാ​മു​ക​ളു​ടെ സ​ഞ്ചാ​രം. ഇ​വി​ടെ റോ​ഡ് സു​ര​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ട്രാ​ഫി​ക് സി​ഗ്ന​ൽ, സ്പീ​ഡ് കാ​മ​റ, ട്രാം ​ക​ട​ന്നു​പോ​കു​മ്പോ​ൾ ആ​വ​ശ്യ​മാ​യ ത​ട​സ്സ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചു. സു​സ്ഥി​ര​വും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​വു​മാ​യ ഗ​താ​ഗ​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ട്രാം ​സ​ര്‍വി​സ് കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ടെ​ക്നി​ക്ക​ൽ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഖാ​ലി​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135402/greenline-tram-started-running-doha)