---
title: "#bahrain | തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന ന​ട​ത്തി"
english_title: "Violation of labor laws; L.M.R.A. conducted inspection"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135409/violation-of-labor-laws-lmra-conducted-inspection"
published_at: "2023-07-31T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7efbf8d62a_bahrain.jpg"
keywords: []
---

# #bahrain | തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന ന​ട​ത്തി

> **Lead Summary:** **മനാ​മ:** തൊ​ഴി​ൽ വി​പ​ണി​യി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്താനായി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. പരിശോധനയിൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും കേ​സു​ക​ൾ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു.

## Article Content

**മനാ​മ:** തൊ​ഴി​ൽ വി​പ​ണി​യി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്താനായി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ), വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. പരിശോധനയിൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും കേ​സു​ക​ൾ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ഒപ്പം ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്‌​സു​മാ​യി ചേ​ർ​ന്ന് നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. നോ​ർ​ത്ത് ഏ​രി​യ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​തോ​റി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bhൽ ​റി​പ്പോ​ർ​ട്ട് ചെ​യ്യാം. അ​തോ​റി​റ്റി​യു​ടെ കാ​ൾ സെ​ന്റ​ർ 17506055ലേ​ക്ക് വി​ളി​ച്ചും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​റി​യി​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135409/violation-of-labor-laws-lmra-conducted-inspection)