---
title: "#kuwait | കുവൈത്തിൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ"
english_title: "#Suspect #arrested #several #cases #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135439/suspect-arrested-several-cases-kuwait"
published_at: "2023-08-01T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c86f7de3279_kuwait.jpg"
keywords: []
---

# #kuwait | കുവൈത്തിൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യായ ആളെ ജ​ഹ്‌​റ​യി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സി​റി​യ​ൻ പ്ര​വാ​സി​യാ​യ ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ 20ഓ​ളം കേ​സു​ക​ൾ​ക്ക് തു​മ്പാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി ത​ന്റെ വ​സ​തി​യി​ൽ ഒ​ളി​പ്പി​ച്ച മോ​ഷ​ണ​വ​സ്തു​ക്ക​ൾ ഡി​റ്റ​ക്ടീ​വു​ക​ളെ കാ​ണി​ച്ച​താ​യി റി​പ്പോ​ർട്ട് ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യായ ആളെ ജ​ഹ്‌​റ​യി​ൽ​നി​ന്ന് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. സി​റി​യ​ൻ പ്ര​വാ​സി​യാ​യ ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ 20ഓ​ളം കേ​സു​ക​ൾ​ക്ക് തു​മ്പാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് വ്യ​ക്ത​മാ​ക്കി. കു​റ്റം സ​മ്മ​തി​ച്ച പ്ര​തി ത​ന്റെ വ​സ​തി​യി​ൽ ഒ​ളി​പ്പി​ച്ച മോ​ഷ​ണ​വ​സ്തു​ക്ക​ൾ ഡി​റ്റ​ക്ടീ​വു​ക​ളെ കാ​ണി​ച്ച​താ​യി റി​പ്പോ​ർട്ട് ചെ​യ്തു.

ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ക​ർ പ​തി​യി​രു​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ലെ പൗ​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ, ബാ​ച്ചി​ല​ർ​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന് 20ഓ​ളം മോ​ഷ​ണ​ങ്ങ​ൾ ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മോ​ഷ്ടി​ച്ച വ​സ്തു​വ​ക​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വി​റ്റ​താ​യും പ്ര​തി പ​റ​ഞ്ഞു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135439/suspect-arrested-several-cases-kuwait)