---
title: "#sharjah | ഷാ​ർ​ജ നി​ര​ത്തി​ൽ ഇ​നി ഇ-​ബ​സു​ക​ളും ടാ​ക്സി​ക​ളും നിരത്തിലിറങ്ങും "
english_title: "#E-buses #taxis #started #service #Sharjah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135510/e-buses-taxis-started-service-sharjah-new"
published_at: "2023-08-01T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a523c2544_sharjah_.jpg"
keywords: []
---

# #sharjah | ഷാ​ർ​ജ നി​ര​ത്തി​ൽ ഇ​നി ഇ-​ബ​സു​ക​ളും ടാ​ക്സി​ക​ളും നിരത്തിലിറങ്ങും 

> **Lead Summary:** **ഷാ​ർ​ജ: [ **ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ർ​ജ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ കൂ​ടി നി​ര​ത്തി​ലി​റ​ങ്ങുന്നു . 10 പു​തി​യ ഇ-​ടാ​ക്സി​ക​ൾ​ക്കൊ​പ്പം ര​ണ്ട്​ പു​തി​യ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ളും നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി ​ അ​റി​യി​ച്ചു . 27 യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന ഇ- ​ബ​സു​ക​ളാ​ണ്​ പു​റ​ത്തി​റ​ക്കു​ന്ന​ത്. നേ​ര​ത്തേ ഇ​ന്ധ​ന​ത്തി​ലും ഇ​ല​ക്​​ട്രി​സി​റ്റി​യി​ലും ഓ​ടു​ന്ന 750ലേ​റെ ഹൈ​ബ്രി​ഡ്​ വാ​ഹ​ന​ങ്ങ​ൾ ഷാ​ർ​ജ ആ​ർ.​ടി.​എ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

## Article Content

**ഷാ​ർ​ജ: [ **ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ർ​ജ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ കൂ​ടി നി​ര​ത്തി​ലി​റ​ങ്ങുന്നു . 10 പു​തി​യ ഇ-​ടാ​ക്സി​ക​ൾ​ക്കൊ​പ്പം ര​ണ്ട്​ പു​തി​യ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ളും നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന്​ അ​തോ​റി​റ്റി ​ അ​റി​യി​ച്ചു . 27 യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന ഇ- ​ബ​സു​ക​ളാ​ണ്​ പു​റ​ത്തി​റ​ക്കു​ന്ന​ത്. നേ​ര​ത്തേ ഇ​ന്ധ​ന​ത്തി​ലും ഇ​ല​ക്​​ട്രി​സി​റ്റി​യി​ലും ഓ​ടു​ന്ന 750ലേ​റെ ഹൈ​ബ്രി​ഡ്​ വാ​ഹ​ന​ങ്ങ​ൾ ഷാ​ർ​ജ ആ​ർ.​ടി.​എ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ്​ പൂ​ർ​ണ​മാ​യും ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​സ്​​ല മോ​ഡ​ൽ എ​സ്, ടെ​സ്​​ല മോ​ഡ​ൽ 3 ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ-​വാ​ഹ​ന​ങ്ങ​ൾ ടാ​ക്സി​ക​ളാ​യി പു​റ​ത്തി​റ​ക്കു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു . പാ​രി​സ്ഥി​തി​ക ആ​ഘാ​ത​മോ മ​ലി​നീ​ക​ര​ണ​മോ ഉ​ണ്ടാ​ക്കാ​തെ എ​മി​റേ​റ്റി​ലെ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്കു​ക​യാ​ണ്​ അ​തോ​റി​റ്റി വി​വി​ധ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഷാ​ർ​ജ ആ​ർ.​ടി.​എ പ​റ​ഞ്ഞു.

ഷാ​ർ​ജ ടാ​ക്സി​യു​ടെ​ ലി​മോ​സി​ൻ സ​ർ​വി​സു​ക​ൾ​ക്കാ​ണ്​​ ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ​ തീ​രു​മാ​നം. ചൈ​നീ​സ്​ ക​മ്പ​നി​യാ​യ സ്​​കൈ​വെ​ൽ നി​ർ​മി​ച്ച ആ​ഡം​ബ​ര ഇ​ല​ക്​​ട്രി​ക്​ കാ​റു​ക​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. കാ​റു​ക​ളു​ടെ പ​രീ​ക്ഷ ഓ​ട്ട​ത്തി​ന്​ ജൂ​ണി​ൽ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. സ്​​കൈ​വെ​ല്ലി​ന്‍റെ എ​സ്.​യു.​വി മോ​ഡ​ലാ​യ ഇ.​ടി5​ന്​ ഒ​റ്റ ചാ​ർ​ജി​ൽ 520 കി​ലോ​മീ​റ്റ​ർ വ​രെ മൈ​ലേ​ജ്​ ല​ഭി​ക്കും.

40 മി​നി​റ്റു​കൊ​ണ്ട്​ 20 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 80 ശ​ത​മാ​നം വ​രെ ചാ​ർ​ജ്​ ചെ​യ്യാ​നും സാ​ധി​ക്കും. 2050ഓ​ടെ കാ​ർ​ബ​ൺ ര​ഹി​ത പൊ​തു​ഗ​താ​ഗ​തം കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ചു​വ​ട് വെ​ച്ചാ​ണ് ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി എ​മി​റേ​റ്റി​ലു​ട​നീ​ളം ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135510/e-buses-taxis-started-service-sharjah-new)