---
title: "#death|ഹൃദയാഘാതത്തെ തുടർന്ന്  മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു "
english_title: "#Malayali #youth #died #heartattack #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135539/malayali-youth-died-heartattack-riyadh"
published_at: "2023-08-01T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8b43ad7555_death.jpg"
keywords: []
---

# #death|ഹൃദയാഘാതത്തെ തുടർന്ന്  മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു 

> **Lead Summary:** മലയാളി യുവാവ്​ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷഫീഖ് ആണ്​ മരിച്ചത്​.

## Article Content

മലയാളി യുവാവ്​ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷഫീഖ് ആണ്​ മരിച്ചത്​.

താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ റിയാദ് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.

റിയാദിലെ സ്വകാര്യ കമ്പനിയിൽ സ്​റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു ഷഫീഖ്​. ഭാര്യ: സുഫൈറ. മക്കൾ: അഹ്സൽ, ഐയ്റ, സൈറ. മരണാനന്തര നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135539/malayali-youth-died-heartattack-riyadh)