---
title: "#saudi | എ​ട്ടു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി​യെ സൗ​ദി അ​റേ​ബ്യ​യി​ൽ കാ​ണാ​താ​യി"
english_title: "#Malayali #his #country #eight #years #seen#SaudiArabia #mother"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135553/malayali-his-country-eight-years-seensaudiarabia-mother"
published_at: "2023-08-01T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8bd971ed0a_missing.jpg"
keywords: []
---

# #saudi | എ​ട്ടു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി​യെ സൗ​ദി അ​റേ​ബ്യ​യി​ൽ കാ​ണാ​താ​യി

> **Lead Summary:** **റി​യാ​ദ്​: **എ​ട്ടു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി​യെ സൗ​ദി അ​റേ​ബ്യ​യി​ൽ കാ​ണാ​താ​യി. മ​ല​പ്പു​റം വേ​ങ്ങ​ര കു​റ്റൂ​ർ നോ​ർ​ത്ത്​ സ്വ​ദേ​ശി അ​ബ്​​ദു​സ്സ​ലാം ക​​മ്പ്ര​യെ കു​റി​ച്ചാ​ണ് 10 മാ​സ​മാ​യി വി​വ​ര​മി​ല്ലെ​ന്ന്​ നാ​ട്ടി​ലു​ള്ള കു​ടും​ബം പ​രാ​തി​പ്പെ​ടു​ന്ന​ത്.

## Article Content

**റി​യാ​ദ്​: **എ​ട്ടു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ പോ​യി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി​യെ സൗ​ദി അ​റേ​ബ്യ​യി​ൽ കാ​ണാ​താ​യി. മ​ല​പ്പു​റം വേ​ങ്ങ​ര കു​റ്റൂ​ർ നോ​ർ​ത്ത്​ സ്വ​ദേ​ശി അ​ബ്​​ദു​സ്സ​ലാം ക​​മ്പ്ര​യെ കു​റി​ച്ചാ​ണ് 10 മാ​സ​മാ​യി വി​വ​ര​മി​ല്ലെ​ന്ന്​ നാ​ട്ടി​ലു​ള്ള കു​ടും​ബം പ​രാ​തി​പ്പെ​ടു​ന്ന​ത്.

16 വ​ർ​ഷം മു​മ്പാ​ണ്​ ആ​ദ്യ​മാ​യി സൗ​ദി​യി​ലേ​ക്കു​ പു​റ​പ്പെ​ട്ട​ത്. ജി​ദ്ദ​യി​ലാ​ണ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ പ​ല​ത​വ​ണ അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​വ​സാ​ന​മാ​യി എ​ട്ടു വ​ർ​ഷം മു​മ്പ്​ അ​വ​ധി​ക്കു​ പോ​യി മ​ട​ങ്ങി​യ​തി​നു​ശേ​ഷം നാ​ട്ടി​ൽ പോ​യി​ട്ടി​ല്ല.

ഒ​രു വ​ർ​ഷം മു​മ്പ്​ പി​താ​വ്​ സൈ​ത​ല​വി ക​​​മ്പ്ര മ​രി​ച്ച​പ്പോ​ഴും ചെ​ന്നി​രു​ന്നി​ല്ല. നി​യ​മ​പ്ര​ശ്​​ന​ങ്ങ​ൾ​മൂ​ലം യാ​ത്ര​ചെ​യ്യാ​ൻ പ​റ്റാ​ത്ത​താ​യി​രി​ക്കും എ​ന്നാ​ണ്​​ കു​ടും​ബം ക​രു​തു​ന്ന​ത്. അ​വ​സാ​ന​മാ​യി നാ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​ത്​ 10 മാ​സം മു​മ്പാ​ണ്.

ആ​യി​ട​ക്ക് മ​ക​ൻ സ​ൽ​മാ​നെ വി​ളി​ച്ച്​ ഉ​ട​ൻ നാ​ട്ടി​ൽ വ​രു​മെ​ന്നും അ​തി​നാ​യി പൊ​ലീ​സി​ൽ​ പി​ടി​ത്തം കൊ​ടു​ത്ത് ജ​യി​ലി​ൽ ക​ഴി​യാ​ൻ പോ​വു​ക​യാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. അ​താ​ണ്​​​ അ​വ​സാ​ന​മാ​യി സം​സാ​രി​ച്ച​ത്.

അ​തി​നു​ശേ​ഷം വി​ളി​ച്ചി​ട്ടി​ല്ല. പി​ന്നീ​ട്​ ആ ​ഫോ​ണി​ൽ വി​ളി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ട്ടി​ല്ല. ആ ​ഫോ​ൺ​ന​മ്പ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. അ​തി​നു​ശേ​ഷം 10 മാ​സ​മാ​യി.

കു​ടും​ബം പ​ല​രീ​തി​യി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രു വി​വ​ര​വും കി​ട്ടി​യി​ല്ല. സൗ​ദി​യി​ലു​ള്ള ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രും നാ​ട്ടു​കാ​രും വ​ഴി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഉ​മ്മ ന​ഫീ​സ സൈ​ത​ല​വി​യും ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം ക​ണ്ണീ​രോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച്​ വി​വ​രം കി​ട്ടു​ന്ന​വ​ർ രാ​ധാ​കൃ​ഷ്ണ​ൻ (0572760702), ഷാ​ഫി (0557423404), ക​ലാം (0539270102), ക​ബീ​ർ പ​ള്ളി​യാ​ളി (0091 9744050553) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട്ട്​ അ​റി​യി​ക്ക​ണ​മെ​ന്ന്​ കു​ടും​ബം അ​ഭ്യ​ർ​ഥി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135553/malayali-his-country-eight-years-seensaudiarabia-mother)