---
title: "#oman | ന​മ്പ​ർ പ്ലേ​റ്റു​ക​ൾ പൊ​ടി​മൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം; റോയൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗം"
english_title: "#Dusting #numberplates #avoided #royalmanPolicetraffic #department"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135596/dusting-numberplates-avoided-royalomanpolicetraffic-department"
published_at: "2023-08-01T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8d6ff8398e_oman_police.jpg"
keywords: []
---

# #oman | ന​മ്പ​ർ പ്ലേ​റ്റു​ക​ൾ പൊ​ടി​മൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം; റോയൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗം

> **Lead Summary:** **മ​സ്ക​ത്ത്**​: വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ പൊ​ടി​മൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് നൽകി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചിരിക്കുന്ന​ത്.

## Article Content

**മ​സ്ക​ത്ത്**​: വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ പൊ​ടി​മൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് നൽകി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം പൊ​ലീ​സ്​ ചൂ​ണ്ടി​ക്കാ​ണി​ച്ചിരിക്കുന്ന​ത്.

ന​മ്പ​ർ പ്ലേ​റ്റി​ലെ അ​ക്ഷ​ര​ങ്ങ​ളും ന​മ്പ​റു​ക​ളും പൊ​ടി​യി​ൽ മു​ങ്ങി അ​വ്യ​ക്​​ത​മാ​കു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​ടി​ക്കാ​റ്റി​ലും മ​ഴ​യി​ലെ ച​ളി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു​ മൂ​ല​വും പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ അ​വ്യ​ക്​​ത​മാ​കു​ന്ന​ത്​ സാ​ധാ​ര​ണ​മാ​ണ്.

എന്നാൽ സ​ലാ​ല അ​ട​ക്കം ഖ​രീ​ഫ്​ സീ​സ​ണി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കാ​ണാ​റു​ണ്ട്. ടാ​റി​ട്ട റോ​ഡി​ലൂ​ടെ​യ​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​മ്പോ​ൾ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ച​ളി​യി​ലും പൊ​ടി​യി​ലും മു​ങ്ങു​ന്ന​താ​ണ്​ ഇ​തി​ന്​ കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ എ​പ്പോ​ഴും വ്യ​ക്​​ത​മാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​ദ്ധി​ക്ക​​ണ​മെ​ന്ന്​ ​ട്രാ​ഫി​ക്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ ഡ്രൈ​വ​ർ​മാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135596/dusting-numberplates-avoided-royalomanpolicetraffic-department)