---
title: "#jiddha | ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി"
english_title: "#illegal #tailoring #center # Jeddah #shutdown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135601/illegal-tailoring-center-jeddah-shutdown"
published_at: "2023-08-01T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8dc56dea4e_jiddha.jpg"
keywords: []
---

# #jiddha | ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി

> **Lead Summary:** **ജിദ്ദ : [ **ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി. ജിദ്ദയിലെ ഷറഫിയ്യയിൽ സ്കൂൾ യൂണിഫോമുകൾ തയ്ച്ചിരുന്ന സ്ഥാപനമാണ് മുനിസിപാലിറ്റി സൂപ്പർവൈസറി ടീമുകളുടെ പരിശോധനയിൽ അടച്ച് പൂട്ടിയത്. പ്രവാസി തൊഴിലാളികൾ തയ്യൽ ഫാക്ടറിയായി രൂപപ്പെടുത്തി എടുത്തതായിരുന്നു ഈ സ്ഥാപനമെന്ന് മുനിസിപാലിറ്റിവ്യക്തമാക്കി.

## Article Content

**ജിദ്ദ : [ **ജിദ്ദയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തയ്യൽ കേന്ദ്രം അടച്ചുപൂട്ടി. ജിദ്ദയിലെ ഷറഫിയ്യയിൽ സ്കൂൾ യൂണിഫോമുകൾ തയ്ച്ചിരുന്ന സ്ഥാപനമാണ് മുനിസിപാലിറ്റി സൂപ്പർവൈസറി ടീമുകളുടെ പരിശോധനയിൽ അടച്ച് പൂട്ടിയത്. പ്രവാസി തൊഴിലാളികൾ തയ്യൽ ഫാക്ടറിയായി രൂപപ്പെടുത്തി എടുത്തതായിരുന്നു ഈ സ്ഥാപനമെന്ന് മുനിസിപാലിറ്റിവ്യക്തമാക്കി.

മുൻസിപാലിറ്റി ചട്ടങ്ങൾ പാലിക്കാതെ തെരുവുകളിലും താമസ മേഖലകളിലും നടത്തിവരുന്ന പരിശോധന തുടരുമെന്നും അധികൃതർ പറഞ്ഞു . ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടിയതായും പിടിച്ചെടുത്ത റെഡിമെയ്ഡ് വസ്ത്രങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135601/illegal-tailoring-center-jeddah-shutdown)