---
title: "#expatlife | പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരാണോ?;  ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം"
english_title: "#expatlife #Ending #exile #returning #home?; #You #mayknow #these #things"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/135704/expatlife-ending-exile-returning-home-you-mayknow-these-things"
published_at: "2023-08-01T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c935dac1ddd_gulf.jpg"
keywords: []
---

# #expatlife | പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരാണോ?;  ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

> **Lead Summary:** ** പ്ര**തിസന്ധികള്‍ക്കിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികള്‍. പലപ്പോഴും കുടുംബത്തിന് വേണ്ടി മാത്രമായി പ്രവാസ ജീവിതം തെരഞ്ഞെടുത്തവരുടെ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്.

## Article Content

** പ്ര**തിസന്ധികള്‍ക്കിടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികള്‍. പലപ്പോഴും കുടുംബത്തിന് വേണ്ടി മാത്രമായി പ്രവാസ ജീവിതം തെരഞ്ഞെടുത്തവരുടെ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്.

പ്രവാസ ജീവിതം തുടങ്ങി വര്‍ഷങ്ങളായിട്ടും ഒന്നുമില്ലാതെ തിരികെ വന്ന് ശിഷ്ടകാലം കഴിച്ചുകൂട്ടുന്നവരും നമ്മുടെ നാട്ടില്‍ അനവധിയാണ്.

ഇന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി നിരവധി സഹായങ്ങള്‍ നല്‍കാന്‍ നോര്‍ക്ക റൂട്ട്‌സ് എന്ന സംവിധാനം നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ മിക്കപ്പോഴും ഈ സംവിധാനങ്ങളെ കുറിച്ചുള്ള മതിയായ അറിവിന്റെ അഭാവം മൂലം അര്‍ഹിക്കുന്നവര്‍ക്ക് സഹായങ്ങള്‍ കിട്ടാറുമില്ല. അല്ലെങ്കില്‍ നാട്ടിലെത്തുന്ന ഒരു പ്രവാസിക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പലര്‍ക്കുമറിയില്ല.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഒന്നാണ് സാന്ത്വനം. ഉദാഹരണത്തിന്, വിദേശത്ത് രണ്ട് വര്‍ഷം ജോലിചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഒരു പ്രവാസി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കണം.

ഒരു ദശാബ്ദത്തില്‍ കൂടുതല്‍ വിദേശത്ത് ചെലവഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നവര്‍ മടങ്ങിയെത്തി 10 വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/135704/expatlife-ending-exile-returning-home-you-mayknow-these-things)